
തിരുവനന്തപുരം: എഫ്സിആര്‍എ ഭേദഗതി ബില്‍ സുതാര്യതക്ക് വേണ്ടിയാണെന്നും പാലായില്‍ ഇതിനെതിരേ കേരളാകോണ്‍ഗ്രസ് വ്യാപക പ്രചരണം നടത്തുന്നത് തോല്വിഭയത്താലാണെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. പള്ളി പിടിച്ചെടുക്കുമെന്ന് ജോസ് കെ. മാണി പ്രചരണം നടത്തുന്നത് പേടികൊണ്ടാണെന്നും എഫ്സിആര്‍എ ഭേദഗതി ബില്‍ ആരെയും ബാധിക്കില്ലെന്നും പറഞ്ഞു.
നിയമ ഭേദഗതി ഒരു വിഭാഗത്തിനും എതിരല്ലെന്നും തെറ്റ് ചെയ്താല്‍ മാത്രമാണ് നടപടിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറയുന്നത്.
വിദേശ സംഭാവനയില് സുതാര്യത ഉറപ്പാക്കാനാണ് ബില്‍. കിരണ്‍ റിജിജുമായി സംസാരിച്ചിരുന്നു. പേടി വേണ്ടെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അമിത് ഷായുമായും സംസാരിച്ചു. സഭകള്‍ക്ക് ആശങ്ക വേണ്ടെന്നും ദുരുപയോഗം തടയാനാണ് ഭേദഗതിയെന്നുമാണ് കിട്ടിയ മറുപടി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വര്‍ണ്ണക്കൊള്ള ഒന്നാമത്തെ വിഷയമല്ലെന്നും വികസനമാണ് തങ്ങള്‍ മുമ്പോട്ട് വെയ്ക്കുന്ന പ്രധാന ചര്‍ച്ച. സിപിഐഎം ബിജെപി ഡീലിന്റെ ഭാഗമായിട്ടാണ് സ്വര്ണ്ണക്കൊള്ളക്കാര്െക്കതിരേ ശക്തമായ നിലപാട് എടുക്കാത്തതെന്ന രാഹുല്‍ഗാന്ധിയുടെ ആരോപണത്തിനുള്ള മറുപടി മോദി കൊച്ചിയില്‍ പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ കേള്‍ക്കാത്തത് ആരുടെ കുറ്റമാണെന്നും ചോദിച്ചു.






