
കൊച്ചി: ഈ നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമായി കണക്കാക്കുന്ന ബിജെപി പ്രചരണം അന്ത്യത്തോടടുക്കുമ്പോള്‍ കൂടുതല്‍ ചൂടു പിടുപ്പിക്കുന്നു. പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും നിതിന്നബീനുമെല്ലാം പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും കേരളത്തില്‍ എത്തുന്നു.
ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് പറവൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന അദ്ദേഹം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വത്സല പ്രസന്നകുമാറിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കും. വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം നെടുമങ്ങാട് പൊതുപരിപാടിയിലും പ്രസംഗിക്കും. നാളെ രാവിലെ തിരുവനന്തപുരം ഹോട്ടല്‍ ഹൈസിന്തില്‍ നടക്കുന്ന വീര്‍ സൈനിക് സമ്മാന്‍ മീറ്റിലും പ്രസംഗിക്കുന്നുണ്ട്.
നേരത്തേ പാലക്കാടും തൃശൂരും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം എത്തിയിരുന്നു. പ്രവര്‍ത്തകരില്‍ വലിയ ആവേശം നിറച്ച് അടുത്ത ദിവസം പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം അടുത്തയാഴ്ച പ്രധാനമന്ത്രി പാലായിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കാന്‍ എത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം പ്രചരണത്തിനായി എത്തിയ ബിജെപി ദേശീയാദ്ധ്യക്ഷന് നിതിന്‍ നബീന് ബിജെപിയുടെ പ്രകടനപത്രികയും പ്രകാശനം ചെയ്തിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമായി കരുതുന്ന ബിജെപി കേന്ദ്രനേതാക്കള്‍ കൂട്ടത്തോടെയാണ് കേരളത്തില്‍ എത്തുന്നത്.






