
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്റ്റാര്‍ ഓള്‍റൗണ്ടറും ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ നായകനുമാണ് ഹര്‍ദിക് പാണ്ഡ്യ (Hardik Pandya). സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് ഹൈ-എന്‍ഡ് ലക്ഷ്വറി കാറുകള്‍ (Luxury Car) വാങ്ങാനാണ് പാണ്ഡ്യ ചെലവിടുന്നത്. ഇപ്പോള്‍ തന്റെ കാമുകിക്ക് വില കൂടിയ കാര്‍ സമ്മാനമായി നല്‍കിയിരിയ്ക്കുകയാണ് താരം. ഏകദേശം 1.7 കോടി രൂപ വിലമതിക്കുന്ന മെര്‍സിഡീസ് ബെന്‍സ് V-ക്ലാസ് (Mercedes-Benz V-Class) ആഡംബര വാഹനമാണ് പാണ്ഡ്യ തന്റെ കാമുകിയായ മഹിക ശര്‍മക്ക് സമ്മാനിച്ചത്. 2026 മെര്‍സിഡീസ് ബെന്‍സ് V-ക്ലാസിന്റെ ഇന്ത്യയിലെ ആദ്യത്തെ ഉടമകളായി ക്രിക്കറ്റിലെ പുതിയ 'പവര്‍ കപ്പിള്‍സ്' മാറി.
മോഡലും നടിയുമായ മഹികയ്ക്കൊപ്പം താരം പുതിയ കാറിന് മുന്നില്‍ നില്ക്കുന്ന ചിത്രം മെര്‍സിഡീസ് ബെന്‍സ് ഡീലര്‍മാരായ ഓട്ടോഹാംഗര്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ കുറച്ചു ആഴ്ചകളായി തനിക്കും തന്റെ പ്രിയപ്പെട്ടവര്‍ക്കുമായി വാഹനങ്ങള്‍ വാങ്ങുന്നതിനായി കോടികളാണ് ഹര്‍ദിക് പൊടിച്ചത്. മഹികയ്ക്ക് കാര്‍ സമ്മാനിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് 12 കോടി രൂപ വിലമതിക്കുന്ന ഫെറാറി 12സിലിന്‍ഡ്രി ഹര്‍ദിക് സ്വന്തമാക്കിയിരുന്നു.
37 ദിവസത്തിനിടയില്‍ ഏകദേശം 17 കോടി രൂപയിലധികം രൂപയോളമാണ് ഹര്‍ദിക് ആഡംബര കാറുകള്ക്കയി ചിലവാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 22-ന് തന്റെ മകന് അഗസ്ത്യക്കും മുന്‍ ഭാര്യ നടാഷ സ്റ്റാന്കോവിചിനുമായി 4 കോടി രൂപ വിലയുള്ള ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എസ്യുവി സമ്മാനിച്ചു കൊണ്ടായിരുന്നു ഈ പരമ്പരയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് മാര്‍ച്ച് 15-ന് സ്വന്തം ശേഖരത്തിലേക്ക് 12 കോടി രൂപയുടെ ഫെറാറി 12സിലിന്ഡ്രിയും താരം ചേര്‍ത്തു.
മാര്‍ച്ച് 29-നാണ് താരം കാമുകിക്ക് 1.7 കോടിയുടെ മെര്‍സിഡീസ് ബെന്‍സ് സമ്മാനമായി നല്കിയ വിവരം പുറത്തു വന്നത്. മെര്‍സിഡീസ് V-ക്ലാസിന്റെ പുതിയ തലമുറ പതിപ്പ് ഈ മാസമാണ് പുറത്തിറങ്ങിയത്. മെര്‍സിഡീസ് V-ക്ലാസിന്റെ ഇന്ത്യ സ്പെക് എക്റ്റന്റഡ് വീല്‍ബേസ് കോണ്‍ഫിഗറേഷനില്‍ മാത്രമാണ് ലഭ്യമാകുന്നത്. . ഒബ്സിഡിയന്‍ ബ്ലാക്ക്, ഹൈ-ടെക് സില്‍വര്‍, ആല്‍പൈന്‍ ഗ്രേ, സോഡാലൈറ്റ് ബ്ലൂ, ക്രിസ്റ്റല്‍ വൈറ്റ് എന്നീ അഞ്ച് ആകര്‍ഷകമായ നിറങ്ങളില്‍ ഈ ലക്ഷ്വറി എംപിവി ലഭ്യമാകും. നാല് സീറ്റുകളുള്ള ലക്ഷ്വറി ലേഔട്ടിലും ആറ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനിലും V-ക്ലാസ് സ്വന്തമാക്കാം. 3,430 mm എക്സ്ട്രാ ലോംഗ് വീല്‍ബേസ് V-ക്ലാസിനെ അതിന്റെ സെഗ്മെന്റിലെ ഏറ്റവും നീളമേറിയ മോഡലാക്കി മാറ്റുന്നു.
പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുള്ള V300d മോഡല്‍ 237 bhp പവര്‍ ഉത്പാദിപ്പിക്കുന്നു. പെട്രോള്‍ പതിപ്പായ V300 മോഡലിന് 231 bhp കരുത്താണുള്ളത്. രണ്ട് എഞ്ചിനുകളും 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രത്യേകം ട്യൂണ്‍ ചെയ്ത അഡാപ്റ്റീവ് ഡാമ്പിംഗ് സഹിതമുള്ള എയര്‍മാറ്റിക് (AIRMATIC) സസ്പെന്ഷന് സംവിധാനം സുഖമമായ യാത്രകള്‍ സമ്മാനിക്കുന്നു.






