
വര്‍ഷങ്ങളായി മലയാളം ടെലിവിഷന്‍ ലോകത്ത് തങ്ങളുടെ അഭിനയമികവുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് രശ്മി ബോബാന്. രശ്മി മാത്രമല്ല ഭര്‍ത്താവും സംവിധായകനുമായ ബോബന് സാമുവലും ഇന്ന് അഭിനയത്തില്‍ സജീവമാണ്.
ഇരുവരും ഒന്നിച്ചുളള ഒരു റീലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഇളയരാജയുടെ മാന്ത്രിക സംഗീതത്തില്‍ പിറന്ന തെന്നിന്ത്യയിലെ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളില്‍ ഒന്നായ ‘പൊന്നുമണി’ എന്ന ചിത്രത്തിലെ ‘നെഞ്ചുക്കുളെള ഇന്നാരെട്രു ’എന്ന പാട്ട് റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് രശ്മിയും ബോബനും.
ഇതിഹാസ ഗായകരായ എസ് പി ബാലസുബ്രഹ്മണ്യവും എസ് ജാനകിയും തങ്ങളുടെ സ്വരമാധുര്യം കൊണ്ട് അനശ്വരമാക്കിയ ഈ ഗാനരംഗത്തില്‍ നടന് കാര്‍ത്തിക്കും സൗന്ദര്യയുമാണ് അഭിനയിച്ചിരിക്കുന്നത്. ഇരുവരെയും വെല്ലുമോ ബോബിയുടെയും രശ്മിയുടെയും അഭിനയം എന്നാണ് ആരാധകരുടെ കമന്റ്.
ജയസൂര്യ നായകനായെത്തിയ ജനപ്രിയനാണ് ബോബന് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട് റോമന്‍സ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീകുട്ടിയും, വികടകുമാരന്, അല്‍ മല്ലു തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. അഞ്ചാം പാതിര, ദൃശ്യം 2, ഹെവന്‍, റോയ്, 2018, വോയ്സ് ഓഫ് സത്യനാഥന്, ഇമ്പം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
നീണ്ട ഇടവേളയ്ക്കുശേഷം അടുത്തിടെ റിലീസ് ചെയ്ത നിവിന്‍ പോളി ചിത്രം സര്‍വ്വം മായയിലും രശ്മി അഭിനയിച്ചിരുന്നു. ജൂഡ് ആന്തണിയുടെ 'തുടക്കം' എന്ന സിനിമയിലും രശ്മിയുണ്ട്.






