
അറുപത്തിയൊന്‍പതുകാരി ലോട്ടോ 47 ജാക്ക്പോട്ടില്‍ സ്വന്തമാക്കിയത് 1.2 മില്യണ്‍ ഡോളര്‍ (11.4 കോടി രൂപ). വര്‍ഷങ്ങളായി താന്‍ ലോട്ടോ 47 നമ്പരുകള്‍ ഒരേ സെറ്റ് നമ്പറാണ് ഇതിനായി തിരഞ്ഞെടുത്തതെന്നും അവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആദ്യം കാണുമ്പോള്‍ താന്‍ വിശ്വസിച്ചില്ലെന്നും ഭര്‍ത്താവിനെ ഉണര്‍ത്തി ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം പരിശോധിച്ച് ജാക്ക്പോട്ട് ലഭിച്ച വിവരം സ്ഥിരീകരിച്ചെന്നും വൃദ്ധ പറഞ്ഞു. ഈ പണം തങ്ങളുടെ വിശ്രമ ജീവിതം ആസ്വാദിക്കാന്‍ ഉപയോഗിക്കുമെന്ന് അറുപത്തിയൊന്‍പതുകാരി പറഞ്ഞു.
വര്‍ഷങ്ങളായി ഒരേ സെറ്റ് നമ്പറുകള്‍ ഉപയോഗിച്ചാണ് കളിച്ചുകൊണ്ടിരുന്നതെന്ന് അവര്‍ പറയുന്നു. മാര്‍ച്ച് 11നാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം കൂടാതെ 100 കണക്കിന് പേര് അഞ്ച് ഡോളര്‍ മുതല്‍ 5,000 വരെയുള്ല ചെറിയ സമ്മാനങ്ങളും നേടി. 2005 മുതല്‍ ലോട്ടോ 27 ജാക്ക്പോട്ട് നിലവിലുണ്ട്. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും പ്രദേശിക സമയം രാത്രി 7.29 നാണ് നറുക്കെടുപ്പുകള്‍ നടക്കുന്നത്.






