
മോഡലിങ്ങ് രംഗത്തുനിന്ന് തെലുങ്ക് സിനിമയിലെത്തി, പിന്നീട് കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തു ദേശീയശ്രദ്ധ നേടിയ താരമാണ് പ്രിയാമണി. താരം മലയാളത്തില്‍ അഭിനയിച്ച മിക്ക ചിത്രങ്ങളും ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ളതാണ്. അഭിനേത്രിയായി മാത്രമല്ല നര്‍ത്തകിയായും പ്രിയാമണി തിളങ്ങിയിട്ടുണ്ട്. ഡാൻസ് റിയാലിറ്റി ഷോയുടെ വിധികർത്താവായി എത്തിയതോടെ പ്രിയാമണി ടെലിവിഷൻ പ്രേക്ഷകരുടെയും പ്രിയതാരമായി.
ഇപ്പോഴിതാ മുന്‍നിര നായകന്മാര്ക്കൊപ്പം തന്നെ അഭിനയിക്കാന്‍ വിളിക്കാത്തത് എന്താണെന്ന് അറിയില്ലെന്നു പറയുകയാണ് പ്രിയാമണി.
‘‘എന്തുകൊണ്ടാണ് എന്നെ മുൻനിര നായകന്മാരോടൊപ്പം (എ-ലിസ്റ്റേഴ്സ്) കാസ്റ്റ് ചെയ്യാത്തതെന്ന് നിങ്ങളെപ്പോലെ തന്നെ ഞാനും അത്ഭുതപ്പെട്ടിട്ടുണ്ട്. സത്യം പറഞ്ഞാൽ അത് എനിക്കും ഇതുവരെ ഉത്തരമില്ലാത്ത ഒരു ചോദ്യമാണ്. ഒരുപക്ഷേ നിങ്ങൾ അത് സംവിധായകരോടും നിർമ്മാതാക്കളോടും ചോദിക്കേണ്ടി വരും. ആരോടും കുറ്റം പറയാൻ വേണ്ടി പറയുന്നതല്ല, പക്ഷേ ഞാൻ പലരിൽ നിന്നും കേട്ടിട്ടുള്ളത് പലർക്കും എന്നോടൊപ്പം അഭിനയിക്കാൻ താല്പര്യമില്ല എന്നാണ്. ഒരുപക്ഷേ ഞാൻ അവരുടെ പ്രകടനത്തെ നിഷ്പ്രഭമാക്കും എന്ന ഭയം കൊണ്ടാവാം ഇത്. ഇത് എത്രത്തോളം സത്യമാണെന്ന് എനിക്കറിയില്ല, പക്ഷെ ഇതാണ് ഞാൻ കേൾക്കുന്നത്. അതുകൊണ്ട് ആരെങ്കിലും ഇതിനൊരു വ്യക്തമായ ഉത്തരം നൽകിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു...’’ എന്നാണ് പ്രിയാമണി പറയുന്നത്. ബരദ്വാജ് രംഗനൊപ്പമുള്ള പോഡ്കാസ്റ്റിലാണ് പ്രിയാമണി ഇക്കാര്യം പറഞ്ഞത്.
മലയാളത്തിൽ കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിലാണ് പ്രിയാമണി ഒടുവിൽ വേഷമിട്ടത്. മനോജ് ബാജ്പേയിയോടൊപ്പമുള്ള ‘ഫാമിലി മാൻ സീസൺ 3’ വെബ് സീരിസിലും താരം തിളങ്ങുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര് സംവിധാനം ചെയ്ത ‘സരസ്വതി’ എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ പ്രിയാമണി എത്തിയിരുന്നു.






