
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്. ഇന്ന് ചാക്കോച്ചന്റെയും പ്രിയയയുടെയും 21-ാം വിവാഹവാര്‍ഷികമാണ്. ഇരുവര്‍ക്കും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍.
കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകന് ഇസഹാക്കിന്റെയും മനോഹരമായ ചിത്രമാണ് മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മഞ്ജു വാര്യരും ചാക്കോച്ചനും തമ്മിലുളള സൗഹൃദം ആരാധര്‍ക്കിടയില്‍ പലപ്പോഴും സംസാര വിഷയമാകാറുണ്ട്. കുഞ്ചാക്കോ ബോബന്റെ കുടുംബത്തിനൊപ്പം പലപ്പോഴും വിദേശയാത്രകളില്‍ മഞ്ജുവും ഉണ്ടാകാറുണ്ട്.
2005 ഏപ്രില്‍ 2-നായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് 2019-ല്‍ മകന് ഇസഹാക് കുഞ്ചാക്കോ ജനിച്ചത്. ' ഇസ' എന്ന് വിളിക്കുന്ന മകന്റെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചന് പലപ്പോഴും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.






