
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കെ.എസ്.ആര്.ടി.സി. ബസുകളില്‍ സൗജന്യയാത്ര അടക്കം അഞ്ച് ഗ്യാരന്റികളുമായി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ചേര്‍ന്നായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയത്.
ഇന്ദിരാഗ്യാരന്റിയാണ് ഹൈലൈറ്റ്. മുമ്പ് പറഞ്ഞിരുന്ന അഞ്ചു ഗ്യാരന്റികളാണ് യുഡിഎഫ് പ്രകടനപത്രികയില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രാഹുല്‍ഗാന്ധി നേരത്തേ പ്രഖ്യാപിച്ച സ്ത്രീകള്‍ക്കുള്ള കെഎസ്ആര്‍ടിസി സൗജന്യയാത്രയും വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ധനസഹായവും ആരോഗ്യ ഇന്‍ഷുറന്‍സും പലിശരഹിത വായ്പകളും ഉള്‍ക്കൊള്ളിച്ചാണ് യുഡിഎഫിന്റെ പ്രകടനപത്രിക മുമ്പോട്ട് പോകുന്നത്.
കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് 1000 പ്രതിമാസം ധനസഹായം, സംരംഭങ്ങള്‍ക്ക് അഞ്ചുലക്ഷം പലിശരഹിത വായ്പയും പത്രികയില്‍ പറയുന്നു. സംസ്ഥാനശത്ത ചികിത്സാ ചെലവ് മൂന്നിലൊന്നായി കുറയ്ക്കാന്‍ 25 ലക്ഷം വരെയുള്ള സൗജന്യ ആരോഗ്യഇന്‍ഷുറന്‍സും പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നു. സാമൂഹ്യസുരക്ഷാ പെന്ഷന് 3000 രൂപയാക്കി കൂട്ടുക തുടങ്ങിയവയാണ് പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങള്‍. വിശപ്പുരഹിത കേരളത്തിനായി ഇന്ദിരാ കാന്റീന് നടപ്പാക്കും. എല്ലാ കുടുംബങ്ങള്‍ക്കും ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാരുണ്യാപദ്ധതി തിരിച്ചുകൊണ്ടുവരും. കാരുണ്യ ബലവന്റ് സ്കീം തിരികെ കൊണ്ടുവരും.
സ്ത്രീകളെ ഉദ്ദേശിച്ചുള്ള അനേകം ക്ഷേമപദ്ധതികളുണ്ട്. പുതുയുഗം കെട്ടിപ്പടുക്കുക എന്ന തലക്കെട്ടിലാണ് പ്രഖ്യാപനങ്ങള്‍. യുവാക്കള്‍ക്ക്് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് ലക്ഷ്യമിട്ട് വലിയ പ്രഖ്യാപനങ്ങളുണ്ട്. വിദേശത്തെ ജോലിസാധ്യതകള്‍ മാറുന്നത് അനുസരിച്ച് പൊതുവിദ്യാഭ്യാസ മേഖഖലയില്‍ മാറ്റം വരുത്താന്‍ ജോബ് വാച്ച് ടവര്‍. യുവാക്കളെ കേരളത്തില്‍ തുടരാനുള്ള തൊഴില്‍ സാഹചര്യങ്ങളെ ഇവിടെ തന്നെ കൊണ്ടുവരാനുള്ള നീക്കം പ്രകടനപത്രികയിലുണ്ട്. ഇതിനായി യുവാക്കള്‍ക്ക് വായ്പ.
ദാരിദ്ര്യനിര്മ്മാര്ജ്ജനത്തിന് കര്‍മ്മപദ്ധതികള്‍ സൗജന്യറേഷന് പുന:സ്ഥാപിക്കും. അര്‍ഹരായവര്‍ക്ക് പ്രയോറിറ്റി റേഷന്‍കാര്‍ഡ് കൊണ്ടുവരും. അഞ്ചുലക്ഷം പേര്‍ക്ക് വീട് നല്‍കും. എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം വരെ ആരോഗ്യ ഇന്‍ഷുറന്‍സ്. ബിപിഎല്‍ കുടുംബങ്ങളിലെ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍, മണ്ണെണ്ണ സബ്സീഡി. കുടിയേറ്റ കര്‍ഷകരുടെ പ്രശ്നം പരിഹരിക്കും വന്യജീവി ആക്രമണം തടയാന്‍ പദ്ധതി. റബ്ബറിന് താങ്ങുവില 300 രൂപയാക്കും. നെല്ലിന് കിലോയ്ക്ക് 35 രൂപ സംഭരണവില.
അതിവേഗ റെയില്‍പാതയ്ക്ക് ശ്രമം നടത്തും കോഴിക്കോടും തിരുവനന്തപുരത്തും മെട്രോപദ്ധതിയും വാഗ്ദാനത്തിലുണ്ട്. സംസ്ഥാനത്തെ മയക്കുമരുന്ന് ലഹരിയില്‍ നിന്നും മോചിപ്പിക്കാന്‍ വിശാലമായ പദ്ധതി. കേരളത്തില്‍ ജലഗതാഗതം ശക്തിപ്പെടുത്തും. ചരക്കുനീക്കം അതുവഴി സജീവമാക്കും. സിദ്ധാര്‍ത്ഥിന്റെ പേരില്‍ ക്യാംപസ് റാഗിംഗ് തടയാന്‍ ആപ്പ്. ആശമാരുടെ കുറഞ്ഞ ദിവസക്കൂലി 700 രൂപയാക്കി വര്‍ദ്ധിപ്പിക്കും. സ്ത്രീപീഡനം തടയാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും. ഭിന്നശേഷി സാമൂഹ്യസുരക്ഷാ പെന്ഷന് 25 ശതമാനം കൂട്ടും.






