
മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ആശ ശരത്. മിനീസ്ക്രീനില്‍ നിന്നും ബിഗ്സ്ക്രീനിലേക്ക് എത്തിയ താരം വളരെ പെട്ടന്നാണ് പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്.
ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും പ്രസവ സംബന്ധമായി താന്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും ആശ ശരത് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്. മുന്നാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്ന സമയത്ത് തനിക്ക് എട്ടാം മാസത്തില്‍ പ്രസവിക്കേണ്ടി വന്നുവെന്നും, കുഞ്ഞിനെ നഷ്ടമായെന്നും ആശ ശരത് പറയുന്നു. ആ കാലഘട്ടം ട്രോമയുളളതായിരുന്നുവെന്നും ആ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കേണ്ടത് ഭര്‍ത്താവാണെന്നും ആശ ശരത് കൂട്ടിച്ചേര്‍ത്തു.
"എനിക്ക് മൂന്ന് മക്കൾ വേണമെന്നായിരുന്നു. അമ്മുവും പങ്കുവും കുറച്ച് വലുതായ ശേഷം കുങ്കുമപ്പൂവിൽ അഭിനയിക്കുന്നതിന് രണ്ട് വർഷം മുമ്പ് ഞാൻ ഗർഭിണിയായിരുന്നു. ബോയ് ആയിരുന്നു. എന്നാൽ എട്ട് മാസമായപ്പോൾ ഉള്ളിലെ പ്ലാസന്റ പ്രീവിയർ തിരിഞ്ഞ് വരണമല്ലോ. എനിക്ക് കുഞ്ഞിനെ നഷ്ടമായിരുന്നു. ഇമോഷണലി വളരെ വേദനാജനകമായിരുന്നു. പ്രസവിക്കേണ്ടി വന്നു. നോർമൽ പ്രസവത്തിന്റേതായ കലാപരിപാടികളൊക്കെയുണ്ടല്ലോ. നമ്മുടെ ഹെൽത്ത് ഇഷ്യൂസും മറ്റും. കുഞ്ഞ് ഇല്ല താനും. ഭയങ്കര ട്രോമയുള്ള കാലഘട്ടമായിരുന്നു." ആശ ശരത് പറയുന്നു.
"ഞാൻ മൂന്ന് കുട്ടികളെയും പ്രസവിച്ചത് നാട്ടിലാണ്. 40 ദിവസം കഴിഞ്ഞാൽ തിരിച്ച് പോകും. ആ സമയത്ത് ഞാൻ റേഡിയോയിൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. ജീവിതത്തിൽ ഞാൻ ജോലിയില്ലാതിരുന്നിട്ടില്ല. തിരിച്ച് പോകുമ്പോൾ കുട്ടികളെയും കൊണ്ടാണ് പോകുക. പങ്കുവിന് ഒരു വയസുള്ളപ്പോൾ ഞാൻ അമ്മുവിനെ ഗർഭം ധരിച്ചിട്ടുണ്ട്. ശരത്തേട്ടന് ആ സമയത്ത് ജോലിയാണ്. പിന്നെയാണ് ബിസിനസിലേക്ക് പോകുന്നത്. പ്രെഗ്നൻസിയുടെ ട്രോമയെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. തിരക്കിലായിരുന്നു. എന്തൊക്കെ ട്രോമയിലൂടെയായിരിക്കും പോയതെന്ന് പിന്നീട് ചിന്തിച്ചിട്ടുണ്ട്.ആ സമയത്ത് ഏറ്റവും കൂടുതൽ പിന്തുണ നൽകേണ്ടത് ഭർത്താവാണ്." ആശ ശരത് കൂട്ടിച്ചേർത്തു. ധന്യ വർമ്മയുമായുള്ള അഭിമുഖത്തിലായിരുന്നു ആശ ശരത്തിന്റെ പ്രതികരണം.






