
കുടുംബത്തോടൊപ്പം ജപ്പാന്‍ യാത്ര ആസ്വദിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സിക മോട്‌വാനി. ബിസിനസ്സുകാരനായ സൊഹൈല്‍ ഖതൂരിയുമായുളള വിവാഹമോചനത്തിന് ശേഷമാണ് അമ്മയ്ക്കും സഹോദരനുമൊപ്പം താരം യാത്ര തിരിച്ചത്്. പൊതുജീവിതത്തില്‍ നിന്നൊഴിഞ്ഞ് പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുകയാണ് താരം ഇപ്പോള്‍.
തന്റെ ജപ്പാന്‍ യാത്രയില്‍ നിന്നുളള മനോഹരമായ ചിത്രങ്ങള്‍ ഹന്‍സിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കുടുംബത്തോടൊപ്പമുളള സന്തോഷനിമിഷങ്ങള്‍ ഉള്‍ക്കൊളളുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ഹന്‍സിക പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ സ്‌നേഹം അറിയിച്ച് എത്തുന്നത്.
അതേസമയം 2022 ഡിസംബറിലായിരുന്നു ഹന്‍സികയുടെയും സൊഹൈലിന്റെയും വിവാഹം. 2025 മുതല്‍ തന്നെ ഇവരുടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉളളതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇരുവരും വിവാഹമോചിതരാകുന്നത്.






