
മോഡലിംഗിലൂടെ ബോളിവുഡ് സിനിമയിലെത്തി പിന്നീട് അഭിനേത്രിയായും ടെലിവിഷന്‍ വ്യക്തിത്വവുമായും തിളങ്ങിയ താരമാണ് മലൈക അറോറ. എംടിവി വിജെ ആയി തന്റെ കരിയർ ആരംഭിച്ച മലൈക, പിന്നീട് ‘ഛയ്യ ഛയ്യ’ പോലുള്ള ഐക്കണിക് ഗാനങ്ങളിലൂടെയും ഐറ്റം നമ്പറുകളിലൂടെയും വെള്ളിത്തിരയുടെ പ്രിയങ്കരിയായി. സിനിമയിലെയും ഫാഷൻ ലോകത്തെയും ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങളിൽ ഒരാളായ താരത്തിന് ബോളിവുഡിൽ നിരവധി ആരാധകരുണ്ട്. പതിറ്റാണ്ടുകളായി ബോളിവുഡ് ഗ്ലാമർ രംഗത്ത് തിളങ്ങിനിൽക്കുന്ന മലൈക, വെറുമൊരു നടി എന്നതിലുപരി ഒരു മികച്ച മോഡൽ, നർത്തകി, ടെലിവിഷൻ വ്യക്തിത്വം എന്നീ നിലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
പ്രായം അൻപത്തിരണ്ട് കഴിഞ്ഞെങ്കിലും ഇപ്പോഴും യുവത്വം കാത്തുസൂക്ഷിക്കുന്ന മലൈകയുടെ ഹോട്ട് ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഓരോ ചടങ്ങുകളിലും താരം പ്രത്യക്ഷപ്പെടുന്നതും ധരിക്കുന്ന ഔട്ട്ഫിറ്റുകളും കാണുമ്പോള്‍ പ്രായം പിന്നോട്ട് സഞ്ചരിക്കുകയാണോ എന്ന് ആരാധകർ അത്ഭുതപ്പെടാറുണ്ട്.
ഇപ്പോഴിതാ വീണ്ടുമൊരു ഹോട്ട് ലുക്കില്‍ ആരാധകരെ ആവേശപ്പെടുത്തുകയാണ് താരം. രാഹുൽ മിശ്രയുടെ സുപിമ എഎഫ്ഇഡബ്ല്യൂ റൺവേ കളക്ഷനിൽ നിന്നുള്ള ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. ഫ്ലോര്‍ ലെഗ്ത് ഡസ്റ്റർ കോട്ട് ക്രീം മിനി ഡ്രസാണ് മലൈകയുടെ വേഷം. മ്യൂട്ടഡ് ഐവറി, ഷാംപെയ്ൻ ടോണുകളിൽ മൃദുവായ, മോണോക്രോമാറ്റിക് എൻസെംബിളാണിത്. മെറ്റാലിക് സിൽവർ ബോഡിസും ആഴത്തിലുള്ള സ്കൂപ്പ് നെക്ക്ലൈനുമുള്ള സ്ട്രക്ച്ചേര്‍ഡ് മിനി ഡ്രസ്സാണിത്. സെമി-ഷീയർ ഫാബ്രിക്കിൽ നിർമ്മിച്ച ലെയേർഡ്, റാപ്പ്-സ്റ്റൈൽ മിനിയിലേക്ക് ഡ്രാഗൺഫ്ലൈ ആപ്ലിക് ഡീറ്റെയിലിംഗ് കൂടി നല്കിയപ്പോള് മിനി സ്കര്‍ട്ടിന് കൂടുതല്‍ ആകര്‍ഷണീയത തോന്നിപ്പിക്കുന്നുണ്ട്.
സ്കര്‍ട്ടിന്റെ അതേ ഫാബ്രിക്കില്‍ ആംഗിള്‍ ലെങ്ത് ലെയേര്‍ഡ് ജാക്കറ്റും അതിലെ ടെയ്ലേര്‍ഡ് ഷോള്‍ഡറുകളും സോഫ്റ്റ് എംബ്രോയ്ഡറിയും ഔട്ട്ഫിറ്റിന് ഗ്ലാം ടച്ച് നല്കുന്നു. ഒപ്പം പേൾ ചാൻഡിലിയർ സ്റ്റേറ്റ്മെന്റ് കമ്മലുകൾ, ബീഡുകൾ ഉള്ള ഒരു മിനി ബാഗ്, ഹൈ ഹീല്‍സും കൂടിയായപ്പോള്‍ ഫാഷനിസ്റ്റയായി മലൈക തിളങ്ങുകയാണ്.






