
മകന് അയാന് ഹൃദയസ്പര്‍ശിയായ ജന്മദിനാശംസകള് നേര്‍ന്ന് നടന് അല്ലു അര്ജുന്. മകനൊപ്പമുളള മനോഹരമായൊരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടന്റെ ആശംസ. ‘എന്റെ ജീവിതത്തിലെ സ്നേഹത്തിന് ജന്മദിനാശംസകള്. ഹാപ്പി ബര്‍ത്ത് ഡേ, മൈ ചിന്നി ബാബു ’ എന്നായിരുന്നു ചിത്രത്തിനൊപ്പം അല്ലു അര്ജുന് കുറിച്ചത്. തെലുങ്കില്‍ സ്നേഹത്തോടെ വിളിക്കുന്ന 'ചിന്നി ബാബു' എന്ന പ്രയോഗം ആരാധകര്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടുകയാണ്.
പരമ്പരാഗത വേഷമണിഞ്ഞ അച്ഛനും മകനും തമ്മിലുളള സുന്ദരനിമിഷമാണ് ചിത്രത്തിലുളളത്. അല്ലു അര്ജുന് പുഞ്ചിരിയോടെ മകനെ നോക്കുമ്പോള്‍, അയാന് വിരലുകള്‍ കൊണ്ട് വിക്ടറി ചിഹ്നം കാണിച്ച് കുസൃതി നിറഞ്ഞ ഭാവത്തിലാണ് ചിത്രത്തിലുള്ളത്.നിരവധിപ്പേരാണ് അയാന് പിറന്നാള്‍ ആശംസകള്‍ കമന്റായി കുറിച്ചിരിക്കുന്നത്.
അല്ലു അര്ജുന് സ്നേഹ റെഡ്ഡി ദമ്പതികളുടെ മൂത്ത മകനാണ് അല്ലു അയാന്. അയാനെ കൂടാതെ അല്ലു അര്‍ഹ എന്ന ഒരു മകള്‍ കൂടി ഈ ദമ്പതികള്‍ക്കുണ്ട്. ഇരുവരും ആരാധകര്‍ക്ക് ഏറെ സുപരിചിതരാണ്.






