
ഇരുപത്തിയേഴാം ജന്മദിനത്തില് വൈകാരിക കുറിപ്പ് പങ്കുവെച്ച് നടി നൂറിന് ഷെരീഫ്. അധിക സ്നേഹത്തിന് നന്ദി എന്നാണ് താരം പിറന്നാള്‍ കേക്കിനൊപ്പമുളള ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് കുറിച്ചത്. എതായാലും നൂറിന്റെ പിറന്നാള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.
‘ഇന്നത്തെ അധിക സ്നേഹത്തിന് എല്ലാവര്ക്കും നന്ദി. ഹാപ്പി 27 റ്റു മി. മാഷാ അല്ലാഹ് ’എന്നായിരുന്നു നൂറിന്റെ വാക്കുകള്‍. കേക്കില്‍ നൂറിന്റെ കുട്ടിക്കാലത്തെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിമിറ്റഡ് എഡിഷന് സിന്‍സ് 1999 എന്നാണ് കേക്കില്‍ കുറിച്ചിരിക്കുന്നത്. നൂറിന്റെ ഭര്‍ത്താവ് ഫഹിം സഫറും പോസ്റ്റിനു താഴെ കമന്റുമായെത്തിയിരുന്നു. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ സ്നേഹം അറിയിച്ചെത്തുന്നത്.
ഫഹിമും തന്റെ പ്രിയതമയ്ക്ക് ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവെച്ചിരുന്നു. Happy Birthday Dooribae! The highlight of my Everyday - Cha pa thee , alla pa pa thee ..എന്നായിരുന്നു നൂറിനൊപ്പമുളള ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് ഫഹിം കുറിച്ചത്.
2017 ല്‍ ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന് സിനിമയിലെത്തിയത്. അദ്ദേഹത്തിന്റെ തന്നെ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ നായകിയുമായി. സാന്താക്രൂസ്, വെളേളപ്പം, ബര്‍മുഡ എന്നിവയാണ് നൂറിന് വേഷമിട്ട മറ്റുചിത്രങ്ങള്‍.
ജൂണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഫഹിം സഫര്‍. മാലിക്, ഗ്യാങ്സ് ഓഫ്18, മധുരം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മധുരം എന്ന ചിത്രത്തിന്റെ തിരക്കഥകളില്‍ ഒരാള്‍കൂടിയാണ് ഫഹീം. അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് ചിത്രം ഭഭബ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ഫഹിമും നൂറിനും ചേര്‍ന്നാണ്.






