
പുത്തന്‍ തലമുറയ്ക്ക് വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ആക്‌സസറീസ് എന്നിവയിലെല്ലാം പുതിയ മാറ്റങ്ങള്‍ പരീക്ഷിക്കാന്‍ വലിയ താല്‍പ്പര്യമാണ്. ഫാഷന്‍ ട്രെന്‍ഡുകള്‍ ദിനംപ്രതി മാറിമറിഞ്ഞു വരികയാണ്. സാധാരണയായി ഒരു വസ്ത്രം ധരിക്കുമ്പോള്‍ അതിന് ചേരുന്ന ചെരുപ്പാണ് നമ്മള്‍ തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഇന്ന് ട്രെന്‍ഡ് അതല്ല. സാരിയോടൊപ്പം ഷൂ ധരിക്കുകയോ വസ്ത്രത്തിന് ഒട്ടും ചേരാത്ത ചെരിപ്പുകള്‍ ഉപയോഗിക്കുകയോ ചെയ്യുന്നതാണ് ഇപ്പോഴത്തെ ശൈലി. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ഈ പുതിയ ഫാഷന്‍ രീതിയെയാണ് 'റോങ് ഷൂ തിയറി' എന്ന് വിളിക്കുന്നത്.
പ്രശസ്ത അമേരിക്കന്‍ സ്‌റ്റൈലിസ്റ്റായ അലിസണ്‍ ബോണ്‍സ്റ്റീന്‍ ആണ് റോങ് ഷൂ തിയറി എന്ന വേറിട്ട ആശയം അവതരിപ്പിച്ചത്. ഒരു ഔട്ട്ഫിറ്റിനൊപ്പം അതിന് ഒട്ടും യോജിക്കാത്ത സ്‌റ്റൈലിലുള്ള ചെരുപ്പുകള്‍ തിരഞ്ഞെടുക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ബോളിവുഡ് ഫാഷന്‍ ഐക്കണുകളായ പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, സോനം കപൂര്‍ എന്നിവരൊക്കെ ഈ ട്രെന്‍ഡിന്റെ വലിയ ആരാധകരാണ്. വസ്ത്രധാരണത്തില്‍ തികച്ചും വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്താന്‍ ഈ രീതി സഹായിക്കുന്നു.
സമ്മര്‍ വസ്ത്രങ്ങള്‍ക്കൊപ്പം ബൂട്ട്‌സ് പെയര്‍ ചെയ്യുന്നത് ഇപ്പോള്‍ വലിയ ട്രെന്‍ഡായി മാറിയിട്ടുണ്ട്. ഒരു ഫ്‌ലോറല്‍ മാക്‌സി ഡ്രസിനൊപ്പം സാന്റലുകള്‍ക്ക് പകരം സ്‌പോര്‍ട്‌സ് ഷൂ ധരിക്കാം. ഫോര്‍മല്‍ പാന്റിനൊപ്പം ഷൂവിന് പകരം സ്‌പോര്‍ട്ടിയായ ട്രെയിനറുകള്‍ പരീക്ഷിക്കാവുന്നതാണ്. പാര്‍ട്ടി വെയര്‍ ഡ്രസിനൊപ്പം ഹൈ ഹീല്‍സിന് പകരം സ്‌നീക്കേഴ്‌സ് ഉപയോഗിക്കാം. ഒരു ഫ്‌ലോറല്‍ വസ്ത്രത്തോടൊപ്പം ഹെവിയായ കോംബാറ്റ് ബൂട്ട്‌സ് ഇടുന്നതും ആകര്‍ഷകമാണ്. ന്യൂട്രല്‍ നിറത്തിലുള്ള വസ്ത്രമാണെങ്കില്‍ ഷൂസ് െ്രെബറ്റ് നിറത്തിലുള്ളതായാല്‍ ലുക്ക് കൂടുതല്‍ മെച്ചപ്പെടും.
വസ്ത്രത്തോടൊപ്പം അതേ നിറത്തിലുള്ള ചെരുപ്പ് വേണമെന്ന പഴയ നിയമത്തെ ഈ ട്രെന്‍ഡ് പൂര്‍ണ്ണമായും പൊളിച്ചെഴുതുന്നു. ഇത്തരത്തിലുള്ള കോണ്‍ട്രാസ്റ്റ് ഫാഷനാണ് റോങ് ഷൂ തിയറിയിലൂടെ ലക്ഷ്യമിടുന്നത്. ഇങ്ങനെയൊക്കെ പരീക്ഷിക്കുമ്പോള്‍ നിങ്ങളുടെ ലുക്ക് പൂര്‍ണ്ണമായും മാറും. ഫാഷന്‍ എന്നത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനല്ല, മറിച്ച് നമുക്ക് സന്തോഷം നല്‍കുന്നതും സൗകര്യപ്രദവുമായത് ധരിക്കാനാണ് എന്നതാണ് ഈ ട്രെന്‍ഡിന്റെ പ്രധാന ഉദ്ദേശ്യം.






