
മലയാളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ് സിനിമകളിൽ ഒന്നാണ് ലാൽ ജോസിന്റെ കരിയർ ബെസ്റ്റ് ചിത്രമായ 'ക്ലാസ്‌മേറ്റ്‌സ്'. റിലീസ് ചെയ്തിട്ട് ദശാബ്ദങ്ങൾ കഴിഞ്ഞെങ്കിലും, ഈ സിനിമ മലയാളിക്ക് സമ്മാനിച്ച ഗൃഹാതുരത എത്ര വർണിച്ചാലും മതിയാവില്ല. ഈ സിനിമ കണ്ടിറങ്ങിയ ശേഷമാണ് കലാലയങ്ങളിലെല്ലാം ഗെറ്റുഗെദറുകൾ പൂർവാധികം ഭംഗിയായി വീണ്ടും സംഘടിപ്പിച്ചു തുടങ്ങിയത്.
സിനിമയിലെ സുകുവിനേയും താരാ കുറുപ്പിനേയും മുരളിയേയും റസിയയേയുമൊന്നും നമുക്ക് മനസിൽ നിന്ന് അത്ര പെട്ടെന്ന് പറിച്ചെറിയാൻ കഴിയില്ല. ഇന്നും ഈ സിനിമയിലെ മു ചുരുക്കമെന്ന് പറയാം .
ഇപ്പോഴിതാ, വർഷങ്ങൾക്കിപ്പുറം ആ സങ്കടങ്ങൾക്കെല്ലാം വിരാമമിടുകയാണ്ഒ ഒരു എ ഐ വീഡിയോ. ക്ലാസ്സ്മേറ്റ്സിനു ഒരു ഹാപ്പി എൻഡിങ് നൽകുകയാണ് ഈ എഐ വീഡിയോ
മുരളിയെയും റസിയയെയും ഒന്നിപ്പിക്കുന്നതും ഇരുവരും വിവാഹം കഴിച്ചു സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുന്നതും വീഡിയോയിൽ ഒരുക്കിയിരിക്കുന്നത്. മുരളിയും റസിയയും സ്വപ്നം കണ്ട ജീവിതമാണ് ഈ എഐ നൽകുന്നത്.
പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ഈ വീഡിയോ വൈറലായി. ‘കാണാ കഥൈയ്ന്’ എന്ന അക്കൗണ്ടാണ് പങ്കുവച്ചിരിക്കുന്നത്. ‘ഇതാണ് ഞങ്ങൾ ആഗ്രഹിച്ചത്, ക്ലൈമാക്സ് ഇങ്ങനെ ആയിരുന്നേൽ മനോഹരമായിരുന്നെനേ, പക്ഷെ അപൂർണ്ണതകൾക്കും ചിലപ്പോൾ ഭംഗിയുണ്ടാകാറുണ്ട്, റസിയ മുരളി ആൾ ടൈം ഫേവറൈറ്റ്...’ എന്നതടക്കമാണ് കമന്റുകള്‍.
2006ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ വലിയ താര നിര തന്നെ ഉണ്ടായിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, കാവ്യാ മാധവൻ, ബാലചന്ദ്രമേനോൻ, നരേൻ, രാധിക തുടങ്ങി വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. നരേൻ മുരളിയായി എത്തിയപ്പോൾ, രാധികയാണ് റസിയയുടെ വേഷം സിനിമയിൽ അവതരിപ്പിച്ചത്. ജെയിംസ് ആല്‍ബര്‍ട്ട് കഥയും തിരക്കഥയും രചിച്ച സിനിമ അന്നത്തെ യുവത്വത്തിന്റെ പള്‍സറിഞ്ഞ് പുറത്തിറങ്ങിയ ചിത്രമായിരുന്നു.






