
' ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം' , ' മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍' , ' ആര്‍ഡിഎക്സ്' എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഐമ റോസ്മിന്‍. മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ നിര്‍മ്മാതാവായ സോഫിയ പോളിന്റെ മകന് കെവിനാണ് ഐമയുടെ ജീവിതപങ്കാളി. ഇപ്പോഴിതാ മകള്‍ എലീനറിന്റെ ഒന്നാം പിറന്നാളിന് കെവിന് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മകള്‍ക്കൊപ്പമുളള ഒരു വര്‍ഷത്തെ യാത്രയില്‍ നിന്നുളള ചിത്രങ്ങളും വീഡിയോയുമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
"ഒരു വർഷം മുഴുവൻ... എന്നെന്നേക്കുമായി തളച്ചിടാൻ ഞാൻ ആഗ്രഹിച്ച നിമിഷങ്ങളിലൂടെ. എന്റെ കൈവെള്ളയിൽ ഒതുങ്ങിയിരുന്ന നിമിഷം മുതൽ... നിന്റെ കൊച്ചു ലോകത്തിന് പിന്നാലെയുള്ള ഈ ഓട്ടം വരെ, നക്ഷത്രങ്ങളേക്കാൾ തിളക്കമുള്ള ഒന്നായി നീ എന്റെ ജീവിതത്തെ മാറ്റിമറിച്ചു.ഒന്നാം പിറന്നാൾ ആശംസകൾ, എന്റെ കുഞ്ഞു പ്രപഞ്ചമേ. എലനോർ. എന്റെ നോറാബീ! ഒരു വർഷം കടന്നുപോയി. ഇനി ഗാലക്സികൾക്കപ്പുറം ഒരു ആയുസ്സ് മുഴുവൻ നമുക്ക് ഒരുമിച്ച് സഞ്ചരിക്കാനുണ്ട്," കെവിൻ കുറിച്ചു.






