
മലയാളികള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. ' എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ ഈസ്റ്റര്‍ ആശംസിക്കുന്നു' എന്നാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.
എന്നാല്‍ ഈസ്റ്റര്‍ ആശംസയെക്കാളും ആരാധകരുടെ കണ്ണുടക്കിയത് മമ്മൂക്കയുടെ ഷര്‍ട്ടിലാണ്. പീച്ച് നിറത്തിലെ ഷര്‍ട്ടിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ഈസ്റ്റര്‍ ആയതുകൊണ്ട് തന്നെ എംബ്രോയിഡറി ചെയ്ത ഒരു മുയലിനെയും ഷര്‍ട്ടില്‍ കാണാം. പതിവുപോലെ തന്നെ മമ്മൂട്ടിയുടെ പുതിയ ചിത്രവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
അതേസമയം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് ആണ് മമ്മൂട്ടിയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം. ശനിയാഴ്ച ചിത്രത്തിന്റെ ട്രെയ്‌ലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വന്‍ സ്വീകാര്യതയാണ് ട്രെയ്‌ലറിനും ലഭിക്കുന്നത്. മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്. നയന്‍താര, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, രാജീവ് മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീതം.






