ചെറുപ്പം മുതലേയുള്ള ആഗ്രഹമാണ് അഭിനയിക്കുക എന്നത്. ചാന്‍സ് ചോദിച്ച് ഒരുപാട് അലഞ്ഞിട്ടുണ്ട്. പലരും ഒഴിവാക്കാന്‍ വേണ്ടി ചാന്‍സ് തരാം എന്ന് പറഞ്ഞു വിട്ട് പിന്നീട് വിളിക്കാതിരുന്നിട്ടുണ്ട്.
എങ്ങനെയെങ്കിലും അഭിനയിക്കണം എന്ന മോഹം കൊണ്ടാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റാകുന്നത്. ഡയലോഗൊന്നുമില്ലാതെ സിനിമയില്‍ വെറുതെ മുഖം കാണിച്ചു പോകും അത്രേയുള്ളു. അവിടുന്ന് ഡബ്ബിംഗിലേക്ക് വന്നു.
അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ആ സമയത്താണ് സീരിയലിലേക്കുള്ള അവസരം വരുന്നത്. അന്നും ഇന്നും സിനിമയാണ് എനിക്കിഷ്ടം. ശരിക്കും ഇപ്പോഴാണ് നല്ല അവസരങ്ങള്‍ കിട്ടുന്നത്. സിനിമ-സീരിയല്‍ താരമായി ഒരു പോലെ തിളങ്ങുന്ന ജയന് ചേര്‍ത്തല പറയുന്നു.
അവസരം ലഭിക്കുന്നത് യാദൃച്ഛികമായാണ്. നടി അഞ്ജിതയുടെ ഭര്‍ത്താവ് സുധീഷ് ശങ്കറായിരുന്നു സംവിധായകന്. അഞ്ജിതയാണ് സുധീഷിനോട് എന്റെ കാര്യം പറയുന്നത്. അതില്‍ വില്ലനായിരുന്നു പ്രാധാന്യം.
ആ സീരിയല്‍ കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. ഇപ്പോഴും 'തോബിയാസേ' എന്ന് എന്നെ വിളിക്കുന്ന ആളുകളുണ്ട്. പലരും ഞാന്‍ ക്രിസ്ത്യാനിയാണെന്ന് കരുതുന്നുണ്ട്. പൊതുവേ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തു വില്ലന്‍ ഇമേജാണ് കിട്ടുക.
മറക്കാന്‍ പറ്റാത്തത് റോമന്‍സിന്റെ ലൊക്കേഷനാണ്. കൊടൈക്കനാലില്‍ നിന്നും ഒന്‍പത് കിലോമീറ്റര്‍ ഉള്ളിലുള്ള പള്ളിയിലായിരുന്നു ഷൂട്ടിംഗ് ലൊക്കേഷന്‍. കാട്ടിലൂടെ പോകുമ്പോള്‍ വന്യ മൃഗങ്ങളെ കവറു ചെയ്തു വേണം പോകാന്‍. അവിടെ ശരിക്കും സ്വര്‍ഗ്ഗമാണെന്ന് തോന്നും. അത്രയ്ക്ക് മനോഹരമാണ് ആ സ്ഥലം.
മലയാളത്തിലെ എന്റെ സിനിമകള്‍ കണ്ട് ഒരു തെലുങ്ക് സിനിമയില്‍ അവസരം ലഭിച്ചു. അവിടെ ചെന്ന് സ്ക്രീന്‍ ടെസ്റ്റ് നടത്തി. എന്നെ ഫിക്സ് ചെയ്ത് ഷൂട്ടിന് പോവുകയും ചെയ്തു. അവിടെ എത്തി, കറക്ട് സമയത്ത് ഷൂട്ട് തുടങ്ങിയില്ല.
എനിക്കാണെങ്കില്‍ മലയാളത്തില്‍ ഒരു സിനിമ ചെയ്യുന്ന സമയമായിരുന്നു. അങ്ങനെ തെലുങ്കിലെ അവസരം കളഞ്ഞ് വരേണ്ടി വന്നു. അവരുടെ പുതിയ സിനിമ ഞാനിപ്പോള്‍ ചെയ്യുന്നുണ്ട്.
എന്റെ അച്ഛനും അമ്മയും അധ്യാപകരാണ്. അഭിനയിക്കണം എന്നു പറഞ്ഞാല്‍ ഒരിക്കലും സമ്മതിക്കില്ല എന്ന് എനിക്ക് അറിയാം. ബികോം കഴിഞ്ഞ് ജോലിക്കു വേണ്ടി ശ്രമിക്കുന്ന സമയത്ത് തിരുവനന്തപുരത്ത് ജോലി കിട്ടി.
വീട്ടില്‍ എല്ലാവര്ക്കും സന്തോഷമായി. പക്ഷേ എന്റെ സന്തോഷം മറ്റൊന്നായിരുന്നു. തിരുവനന്തപുരം സിനിമക്കാരുടെ ആസ്ഥാനമാണ്. അവിടെ എത്തിയാല്‍ എങ്ങനെയും സിനിമയില്‍ കയറാമെന്നായിരുന്നു ചിന്ത.
കമ്പനിയില്‍ ജോയിന്‍ ചെയ്തു. അവധി ദിവസങ്ങളിലും ലീവെടുത്തുമൊക്കെ ഓരോ ലൊക്കേഷനുകളില്‍ കയറിയിറങ്ങി. അപ്പോള്‍ തോന്നി വല്ലപ്പോഴും ചാന്‍സ് ചോദിച്ചാല്‍ കിട്ടുന്നതാണോ അഭിനയിക്കാന്‍ അവസരം. ആ തോന്നല്‍ ശക്തമായപ്പോള്‍ ജോലി രാജി വച്ചു.
പിന്നെ ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് യാത്ര ചെയ്ത് പലരോടും അവസരങ്ങള്‍ ചോദിച്ചു. കൈയിലുണ്ടായിരുന്ന കാശ് തീര്‍ന്നതല്ലാതെ അവസരം കിട്ടിയില്ല. പട്ടിണി സഹിക്ക വയ്യാതെ വന്നപ്പോഴും ജോലി കളഞ്ഞ കാര്യം വീട്ടില്‍ അറിയിച്ചില്ല. അവരെങ്ങനെ പ്രതികരിക്കുമെന്ന് പേടിയുണ്ടായിരുന്നു.

ആളുകള്‍ തിരിച്ചറിയുന്നത് മാനസപുത്രിയിലെ തോബിയാസായിട്ടാണ്?

സിനിമയെന്ന മോഹം സഫലീകരിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാകുമല്ലോ?
എന്റെ അച്ഛനും അമ്മയും അധ്യാപകരാണ്. അഭിനയിക്കണം എന്നു പറഞ്ഞാല്‍ ഒരിക്കലും സമ്മതിക്കില്ല എന്ന് എനിക്ക് അറിയാം. ബികോം കഴിഞ്ഞ് ജോലിക്കു വേണ്ടി ശ്രമിക്കുന്ന സമയത്ത് തിരുവനന്തപുരത്ത് ജോലി കിട്ടി.
വീട്ടില്‍ എല്ലാവര്ക്കും സന്തോഷമായി. പക്ഷേ എന്റെ സന്തോഷം മറ്റൊന്നായിരുന്നു. തിരുവനന്തപുരം സിനിമക്കാരുടെ ആസ്ഥാനമാണ്. അവിടെ എത്തിയാല്‍ എങ്ങനെയും സിനിമയില്‍ കയറാമെന്നായിരുന്നു ചിന്ത.
കമ്പനിയില്‍ ജോയിന്‍ ചെയ്തു. അവധി ദിവസങ്ങളിലും ലീവെടുത്തുമൊക്കെ ഓരോ ലൊക്കേഷനുകളില്‍ കയറിയിറങ്ങി. അപ്പോള്‍ തോന്നി വല്ലപ്പോഴും ചാന്‍സ് ചോദിച്ചാല്‍ കിട്ടുന്നതാണോ അഭിനയിക്കാന്‍ അവസരം. ആ തോന്നല്‍ ശക്തമായപ്പോള്‍ ജോലി രാജി വച്ചു.
പിന്നെ ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് യാത്ര ചെയ്ത് പലരോടും അവസരങ്ങള്‍ ചോദിച്ചു. കൈയിലുണ്ടായിരുന്ന കാശ് തീര്‍ന്നതല്ലാതെ അവസരം കിട്ടിയില്ല. പട്ടിണി സഹിക്ക വയ്യാതെ വന്നപ്പോഴും ജോലി കളഞ്ഞ കാര്യം വീട്ടില്‍ അറിയിച്ചില്ല. അവരെങ്ങനെ പ്രതികരിക്കുമെന്ന് പേടിയുണ്ടായിരുന്നു.

മകന് നല്ല ജോലിയിലാണെന്ന സമാധാനത്തില്‍ അച്ഛനുമമ്മയും ഇരുന്നു. ഞാന്‍ താമസിച്ചിരുന്ന ലോഡ്ജിനടുത്ത് സംഗീത എന്നൊരു ഹോട്ടലുണ്ടായിരുന്നു. അവിടുന്നാണ് സ്ഥിരം ഭക്ഷണം കഴിച്ചിരുന്നത്. എന്റെ അഭിനയ മോഹമൊക്കെ അവിടുത്തെ അച്ഛനു നന്നായി അറിയാം.
രണ്ടു ദിവസം ഭക്ഷണം കഴിക്കാന്‍ എന്നെ കാണാതിരുന്നപ്പോള്‍ ഞാന്‍ നാട്ടില്‍ പോയെന്നാണ് അദ്ദേഹം കരുതിയത്. കുറച്ച് ദിവസം കഴിഞ്ഞ് എന്നെ കണ്ടപ്പോള്‍ അദ്ദേഹം വിവരമന്വേഷിച്ചു. മടിച്ചാണെങ്കിലും കൈയില്‍ കാശില്ലെന്ന് പറഞ്ഞു. അന്നെന്നെ ഒരുപാട് വഴക്ക് പറഞ്ഞു.
കൊണ്ടു പോയി വയറു നിറയെ ആഹാരം തന്നു. പിന്നീട് ആറുമാസക്കാലം അദ്ദേഹം എനിക്ക് കാശൊന്നും വാങ്ങാതെ ഭക്ഷണം തന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനാണ് ആ കട നടത്തുന്നത്.
ഞാന്‍ നടനാകുമെന്നോ എനിക്ക് തന്ന ഭക്ഷണത്തിന്റെ പൈസ ഞാന്‍ തിരിച്ചു നല്‍കുമെന്നോ ഒന്നും ആ അച്ഛനു അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ നല്ല മനസ്സ് ഞാനെപ്പോഴും ഓര്‍ക്കാറുണ്ട്.
പരുന്ത് എന്ന സിനിമയിലൂടെ മമ്മൂട്ടിയാണ് സിനിമയിലേക്ക് എത്തിച്ചതെന്ന് കേട്ടിട്ടുണ്ട്?
സീരിയലില്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയത്താണ് പരുന്ത് എന്ന സിനിമയിലെ വില്ലന്‍ വേഷം ചെയ്യാന്‍ മമ്മൂക്ക എനിക്ക് അവസരം വാങ്ങി തരുന്നത്. മമ്മൂക്കയെ സിനിമയിലെ എന്റെ ഗോഡ്ഫാദര് എന്നു പറയാം.
അദ്ദേഹത്തില്‍ ഞാന്‍ കാണുന്ന ഒരു വ്യത്യാസം താനൊരു സ്റ്റാറായെന്ന ചിന്ത അദ്ദേഹത്തിനില്ല എന്നതാണ്. പച്ചയായ മനുഷ്യനാണ്. പുതിയ ആളുകള്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യുന്ന ആളാണ് മമ്മൂക്ക.
മകന്റെ പേര് കാര്‍ത്തിക് ശിവ. വൃത്യസ്തമായ പേരാണല്ലോ?
ഭാര്യ ജയശ്രീ. എന്റേത് ലേറ്റ് മാര്യേജാണ്. ജാതകത്തിന്റെ പ്രശ്നം കാരണം ജയശ്രീയുടേയും വിവാഹം നടക്കാതിരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചു നാള് കഴിഞ്ഞിട്ടും കുട്ടികളുണ്ടാവുന്നില്ല.
അവളുടെ ആഗ്രഹപ്രകാരമാണ് പളനിയില്‍ പോകുന്നത്. അവിടെ ചെന്ന് പ്രാര്‍ത്ഥിച്ച് നേര്‍ച്ച നേര്‍ന്നു.'' ഒരു കുഞ്ഞ് ജനിക്കുകയാണെങ്കില്‍ മുരുകന്റെ പേരിട്ടു കൊള്ളാമെന്ന്''.
തിരിച്ചു വരുന്ന വഴി ജയശ്രീ പറഞ്ഞു ഇതു തന്നെയാണ് ശിവന്റെ അമ്പലത്തിലും നേര്‍ന്നതെന്ന്. എന്തായാലും പഴനിയില്‍ പോയി വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ജയശ്രീ ഗര്‍ഭിണിയാണെന്ന് അറിഞ്ഞു.
ഞാനാഗ്രഹിച്ചതു പോലെ ഒരാണ്‍കുഞ്ഞ് ജനിച്ചു. ശിവനേയും മുരുകനേയും പിണക്കാന്‍ പറ്റില്ലല്ലോ? അതുകൊണ്ട് കാര്‍ത്തികേയനില്‍ നിന്നും കാര്‍ത്തികും ശിവനില്‍ നിന്നും ശിവയുമെടുത്ത് കാര്‍ത്തിക് ശിവയെന്നു പേരുമിട്ടു.
ജാതകത്തിലും ദൈവത്തിലുമൊക്കെ വളരെ വിശ്വസമുള്ള ആളാണെന്ന് തോന്നുന്നു?
പലപ്പോഴും ജീവിതത്തില്‍ താങ്ങായി നിന്നത് ദൈവ വിശ്വാസം തന്നെയാണ്. പിന്നെ ജാതകത്തിലും ജോത്സ്യത്തിലുമൊക്കെ വിശ്വാസം തോന്നുന്ന രീതിയില്‍ പല സംഭവങ്ങളും ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്.
എനിക്ക് ജോലി കിട്ടിയപ്പോള്‍ മുതല്‍ കല്ല്യാണം കഴിപ്പിക്കാനുള്ള പ്രയത്നത്തിലായിരുന്നു അമ്മ.
കുറേ ആലോചനകള്‍ കൊണ്ടു വന്നിട്ടും ഞാന്‍ സമ്മതിക്കുന്നില്ല എന്നു വന്നപ്പോള്‍ എന്റെ ജാതകവുമായി ഒരു ജോത്സ്യന്റെ അടുത്ത് ചെന്നു. അദ്ദേഹം ജാതകം നോക്കിയിട്ടു പറഞ്ഞു'' വേലയും കൂലിയുമില്ലാത്ത ഇവനെ ഇപ്പോള്‍ പിടിച്ച് കെട്ടിക്കണോ? അവന്റെ ജോലി പോയിട്ട് ആറുമാസമായി''.
ആ പറഞ്ഞത് അമ്മയ്ക്ക് വിശ്വാസമായില്ലെങ്കിലും ആകെ സങ്കടമായി. അദ്ദേഹത്തിന്റെ മുന്നില്‍ വച്ച് തന്നെ എന്നെ വിളിച്ച് നിന്റെ ജോലി പോയോ എന്നു ചോദിച്ചു.
അമ്മയോട് ഉള്ള സത്യാവസ്ഥ ഞാന്‍ പറഞ്ഞു. അമ്മയ്ക്ക് ശരിക്കും വിഷമമായി. പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലെന്നു അറിയാവുന്നത് കൊണ്ട് ആരും എന്നെ കുറ്റപ്പെടുത്തിയില്ല.
എന്റെ ഇഷ്ടം എന്താണോ അത് നടക്കട്ടെയെന്ന് അച്ഛനും അമ്മയും കരുതി കാണും.

Comments