ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പേര് മാറ്റാന്‍ നിയമപോരാട്ടം തുടര്‍ന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍; ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും

Authored by Web Desk | Last updated: 06 Apr 2026, 8:45 AM | 1 min read

Print
NDA candidate Anjali Nair continues legal battle to change name; will approach High Court again today
കൊച്ചി: വോട്ടിംഗ് മെഷീനിലെ പേരുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍ ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ഒപ്പം, പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് സംസ്ഥാനം കടക്കുമ്പോഴാണ് ഔദ്യോഗിക രേഖകളിലെ 'അഞ്ജലി പി.വി' എന്ന പേരിന് പകരം വോട്ടിംഗ് മെഷീനില്‍ 'അഞ്ജലി നായര്‍' എന്ന് രേഖപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ത്തി സ്ഥാനാര്‍ത്ഥി രംഗത്ത് വന്നിരുന്നത്. നേരത്തെ ഈ വിഷയം പരിഗണിക്കാന്‍ വരണാധികാരിയോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.


അനുകൂലമായ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് അഞ്ജലി നായര്‍ വീണ്ടും നിയമസഹായം തേടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ ശക്തമായ പ്രചരണത്തിലാണ് തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും. ഇനിയുള്ള ചുരുങ്ങിയ മണിക്കൂറുകള്‍ പരമാവധി വോട്ടര്‍മാരിലേക്ക് എത്താനാണ് ശ്രമം. ബാലറ്റില്‍ പേര് ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അപേക്ഷ നല്‍കാന്‍ സമയം വൈകി എന്ന കാരണത്തില്‍ വാരണാധികാരി പേരുമാറ്റം അംഗീകരിച്ചില്ല. ഇതിനെതിരെയാണ് അഞ്ജലി നായര്‍ വീണ്ടും കോടതിയെ സമീപിക്കുന്നത്.


പേര് പുതുക്കാന്‍ അപേക്ഷ നല്‍കിയത് മാര്‍ച്ച് 31നാണ്. അതിനു മുന്നേ ഹോം വോട്ടിങ്ങും പോസ്റ്റല്‍ വോട്ട് നടപടികളും തുടങ്ങിയതിനാല്‍, പേരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് വരണാധികരി നിലപാട് എടുക്കുകയായിരുന്നു. പത്രിക നല്‍കുമ്പോഴുള്ള അജ്ഞലി പി.വി.എന്ന പേരു തന്നെയാണ് ബാലറ്റിലുമുള്ളത്. അജ്ഞലി എന്ന് പേരുള്ള മറ്റൊരു സ്ഥാനാര്‍ത്ഥി ഇല്ല എന്നതും സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ഫോട്ടോയും ബാലറ്റില്‍ ക്രമീകരിക്കുകയൂം ചെയ്തിരിക്കുന്നതിനാല്‍ തിരിച്ചറിയല്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ചുണ്ടിക്കാട്ടിയാണ് അഞ്ജലി നായരുടെ അപേക്ഷ വരണാധികാരി തള്ളിയത്.


കുറഞ്ഞ ദിവസങ്ങളിലും റോഡ് ഷോകള്‍, കുടുംബ സംഗമങ്ങള്‍, വമ്പന്‍ കണ്‍വെന്‍ഷനുകള്‍ എന്നിവയിലൂടെ വോട്ടര്‍മാരെ നേരില്‍ കാണാന്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി. നാളെ നടക്കുന്ന കലാശക്കൊട്ടോടെ പരസ്യപ്രചാരണം അവസാനിക്കും. അതിന് മുന്നോടിയായി മണ്ഡലങ്ങളില്‍ ശക്തിപ്രകടനം നടത്താനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍. ഒരു വശത്ത് ബാലറ്റ് പേപ്പറിലെ പേരിനെ ചൊല്ലിയുള്ള നിയമയുദ്ധം നടക്കുമ്പോള്‍, മറുവശത്ത് രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങളാല്‍ കേരളം തിരഞ്ഞെടുപ്പിന്റെ ആവേശകരമായ അന്ത്യഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.


Tags

  • nda
  • anjali nair

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വാടാനപ്പള്ളി ഭക്ഷ്യക്കിറ്റ് : സംഘര്‍ഷത്തില്‍ കേസെടുത്തു പോലീസ് ; പ്രചാരണം തടസ്സപ്പെടുത്തിയതിന് കേസെടുക്കാന്‍ ബിജെപി

വാടാനപ്പള്ളി ഭക്ഷ്യക്കിറ്റ് : സംഘര്‍ഷത്തില്‍ കേസെടുത്തു പോലീസ് ; പ്രചാരണം തടസ്സപ്പെടുത്തിയതിന് കേസെടുക്കാന്‍ ബിജെപി

ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴ, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴ, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

വോട്ടിംഗ് മെഷീനില്‍ പേര് മാറ്റണം: തൃപ്പുണ്ണിത്തുറ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍ ഇന്ന്  വീണ്ടും ഹൈക്കോടതിയെ സമീപിക്കും

വോട്ടിംഗ് മെഷീനില്‍ പേര് മാറ്റണം: തൃപ്പുണ്ണിത്തുറ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍ ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും

എന്‍ഡിഎ വന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ എയിംസ് ; പ്രധാനമന്ത്രി നല്‍കിയ വീടിന്റെ ക്രെഡിറ്റ് പിണറായി അടിച്ചുമാറ്റി

എന്‍ഡിഎ വന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ എയിംസ് ; പ്രധാനമന്ത്രി നല്‍കിയ വീടിന്റെ ക്രെഡിറ്റ് പിണറായി അടിച്ചുമാറ്റി

ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി ;  മെയ് 31 വരെയാണ് വിമാനങ്ങള്‍ നിര്‍ത്തലാക്കി

ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി ; മെയ് 31 വരെയാണ് വിമാനങ്ങള്‍ നിര്‍ത്തലാക്കി

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്