
ആലപ്പുഴ: ഭുവനേശ്വരന്റെ മരണത്തിന് കാരണം എസ്എഫ്ഐ ഗുണ്ടകളാണെന്നും സുധാകൻ പറഞ്ഞു. ഭുവനേശ്വരനെ നിര്‍ബന്ധിച്ച് കോളജില്‍ വിട്ടത് സിപിഎമ്മുകാരാണെന്നും സുധാകരന്‍ പറഞ്ഞു. കൊല്ലാന്‍ സാഹചര്യമുണ്ടാക്കിയത് എസ്എഫ്ഐ ഗുണ്ടകളാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎം വിട്ടതിന് പിന്നാലെ നായര്‍ ഗുണ്ടകള്‍ സഹോദരന്‍റെ ജീവനെടുത്തന്നാണ് സുധാകരന്‍റെ ആക്ഷേപം. പന്തളം എന്‍എസ്എസ് കോളജില്‍ ബി.എ.ഇക്കണോമിക്സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെ 1977 ഡിസംബര്‍ ഏഴിനാണ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ഭുവനേശ്വരന്‍ കൊല്ലപ്പെട്ടത്. 'കെഎസ്യു–ഡിഎസ്യു കാപാലികർ കാലിൽ പിടിച്ച് തല തറയിൽ അടിച്ചു മൃഗീയമായി' കൊന്നുവെന്നായിരുന്നു ജി.സുധാകരന്‍ തന്നെ 2025 ഡിസംബറില്‍ ഭുവനേശ്വരന്‍റെ രക്തസാക്ഷിത്വ ദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
അതേസമയം പത്തുവോട്ടിനായി കള്ളം പറയാന്‍ ജി.സുധാകരന്‍ നാണമില്ലേയെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. അന്നത്തെ എസ്എഫ്ഐ നേതാവ് ജി.സുധാകരനായിരുന്നു. സുധാകരനാണോ കൊല്ലാന്‍ കൂട്ടുനിന്നതെന്നും നാസര്‍ ചോദ്യമുയര്‍ത്തി.






