
തൃശ്ശൂര്‍: നാട്ടിക മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥി ഗീതാ ഗോപിക്കെതിരെ അപകീര്‍ത്തി പ്രചാരണം നടത്തിയെന്ന പരാതിയില്‍ നാട്ടികയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്റെ പി എ അസർ മജീദ് അറസ്റ്റിൽ. ഗീതാ ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാട്‌സ്ആപ്പ് സന്ദേശം അയച്ചതിനാണ് അറസ്റ്റ്.
ഗീതാ ഗോപിക്കെതിരെ അസർ മജീദ് പുറത്തിറക്കിയ ചോദ്യാവലിയിൽ ജാതീയമായ അധിക്ഷേപം ഉണ്ടായിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അസർ മജീദിന്റെ ഫോണിൽ നിന്ന് വാട്‌സ്ആപ്പ് സന്ദേശം പോലീസ് കണ്ടെടുത്തു. ചേർപ്പ് സ്റ്റേഷനിൽ ജി ഡി ചാർജ് അറിയാതെ മൊബൈൽ ഫോൺ കൊണ്ടുപോയ കേസിലും അസർ മജീദിനെ പ്രതിയാക്കിയിരുന്നു. അസർ മജീദിനെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.






