
മുഖ്യമന്ത്രിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ടിനെയും പ്രകടന പത്രിക തിരുത്തലിനെയും പരിഹസിച്ച് രമേശ് ചെന്നിത്തല. പൂജ്യം മാര്‍ക്കാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിന് എന്നും ഒരു വികസനവും ഉണ്ടായിട്ടില്ലെന്നും വിമര്‍ശിച്ച രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിനും മാത്രമാണ് വികസനം ഉണ്ടായതെന്നും ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ടില്‍ വരേണ്ടിയിരുന്നത് സ്വര്‍ണക്കൊള്ളയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രകടന പത്രികയെയും ചെന്നിത്തല പരിഹസിച്ചു. ഒരു തവണയെങ്കിലും വായിച്ചു നോക്കിയോ എന്ന് ചോദിച്ച രമേശ് ചെന്നിത്തല പ്രകടന പത്രിക തയ്യാറാക്കിയത് തോമസ് ഐസക് ആണെന്നും പിണറായിക്ക് ഐസക് പണികൊടുത്തുവെന്നും കൂട്ടിച്ചേര്‍ത്തു.






