
സർക്കാർ അനുവദിക്കുന്നില്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടപ്പോൾ എല്ലാം തനിക്ക് ഉണ്ടായത് നിരാശയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. തിരുവമ്പാടിയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി സികെ കാസിമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
തിരുവമ്പാടിയിൽ ഏറ്റവും വലിയ പ്രശ്നം വന്യമൃഗശല്ല്യമാണ്. ഓരോ വർഷവും മനുഷ്യർ വന്യമൃഗങ്ങളാൽ കൊല്ലപ്പെടുകയാണെന്നം സങ്കീർണ്ണമായ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പെട്ടന്നുള്ള പരിഹാരം ഈ വിഷയത്തിൽ സാധ്യമല്ല. പ്രശ്ന പരിഹാരത്തിന് എല്ലാ വകുപ്പുകളുടെയും ആശയവിനിമയം വേണം. സർക്കാർ സഹകരിക്കാതെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാവില്ല. ഇവിടെ പ്രശ്നം വഷളായി കൊണ്ടിരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ പ്രവർത്തിയിൽ അഴിമതിയുടെ നിഴൽ ഉണ്ട്. കരാറുകൾ എങ്ങനെ കൊടുക്കുന്നു എന്നറിയാം. കേരളത്തിലെ കുട്ടികൾക്ക് പോലും മുഖ്യമന്ത്രി അഴിമതിക്കാരനാണെന്നറിയാം. മുഖ്യമന്ത്രി ബിജെപിയുമായി ധാരണ ഉണ്ടാക്കിയിരിക്കുന്നു. അഴിമതിയുള്ള പാർട്ടിയാണ് ബിജെപിയും സിപിഎമ്മും. കേരളത്തിൽ ജനങ്ങൾക്ക് ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.






