
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. 1992 സെപ്റ്റംബര്‍ 7-നായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ പാര്‍വ്വതിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ജയറാം. ' ഹാപ്പി ബര്‍ത്ത്‌ഡേ അച്ചു' എന്നാണ് ജയറാം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ജയറാമിന്റെ പോസ്റ്റിനു താഴെയായി നിരവധി പേരാണ് പാര്‍വ്വതിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് എത്തുന്നത്.
അമ്മയ്ക്ക് ജന്മദിനം ആശംസിച്ച് കാളിദാസ് ജയറാമും സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.' തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എനിക്ക് എല്ലാം നല്‍കിയ സ്ത്രീക്ക്, ജന്മദിനാശംസകള്‍ അമ്മേ' , എന്നാണ് കാളിദാസ് ജയറാമിന്റെ വാക്കുകള്‍.
1980-കളുടെ അവസാനത്തിലും 90-കളുടെ തുടക്കത്തിലും മലയാള സിനിമയിലെ ഏറ്റവും മികച്ച ജോഡികളായിരുന്നു ജയറാമും പാര്‍വ്വതിയും. ഏകദേശം 15-ഓളം സിനിമകളില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചു. വിവാഹശേഷം സിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണ് പാര്‍വ്വതി. കാളിദാസ് ജയറാം, മാളവിക ജയറാം എന്നിങ്ങനെ രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്കുളളത്.






