
ബോളിവുഡിലെ ശ്രദ്ധേയനായ നടനാണ് അക്ഷയ് കുമാര്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ' ഭൂത് ബംഗ്ല' ആണ് അക്ഷയ് കുമാറിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
കഴിഞ്ഞ ദിവസം ഭൂത് ബംഗ്ലായുടെ ട്രെയ്‌ലര്‍ ഈവന്റ് നടന്നിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ അക്ഷയ് കുമാര്‍ എത്തിയ ഔട്ട്ഫിറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അക്ഷയ് കുമാറിന്റെ ഈ ലുക്കിന് സമൂഹമാധ്യമങ്ങളില്‍ നിരവധി ട്രോളുകളാണ് കിട്ടുന്നത്. ബ്ലാക്ക് പാന്റിനൊപ്പം ഇട്ട ഷര്‍ട്ടാണ് ട്രോളിന് കാരണമായത്. കീറിപ്പറിഞ്ഞ ലുക്കിലുളളതാണ് ഷര്‍ട്ട്. താഴ്ഭാഗത്താണ് ആ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒപ്പം ഒരു ടയ്യും താരം കെട്ടിയിട്ടുണ്ട്.
' 2500 കോടിയുടെ ആസ്തിയുണ്ട്. 100 കോടി മുതലാണ് ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം. എന്നിട്ടും ഒരു ഷര്‍ട്ട് വാങ്ങാന്‍ ഗതിയില്ലാത്ത സൂപ്പര്‍ താരം' , എന്നാണ് ട്രോളുകളില്‍ കുറിച്ചിരിക്കുന്നത്. സിനിമ എങ്ങനെയായിരിക്കുമെന്ന് അക്ഷയ് ഷര്‍ട്ടിലൂടെ കാണിച്ചു തന്നു, ഇന്നലെ ഒരു എലി എന്നെ കടിച്ചു, പൈസ കിട്ടിയാല്‍ എന്ത് കോമാളിത്തരത്തിനും തയ്യാറാണ്', എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
അതേസമയം ഹൊറര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ഭൂത് ബംഗ്ല. ഏപ്രില്‍ 16ന് ചിത്രം തിയേറ്ററുകളിലെത്തും. അക്ഷയ് കുമാറിനെ കൂടാതെ പരേഷ് റാവല്‍, രാജ്പല്‍ യാദവ്, അസ്രാണി, തബു, വാമിഖ ഗബ്ബി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.






