
രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ് ത ധുരന്ധര്‍ 2 വിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ് ലി. ഇതുപോലൊരു സിനിമ അനുഭവം ഇന്ത്യയില്‍ മുന്‍പ് ഉണ്ടായിട്ടില്ല എന്നാണ് കോഹ് ലി കുറിച്ചത്. ഏകദേശം നാല് മണിക്കൂര്‍ ദൈര്‍ഘ്യമുളള സിനിമയിലുടനീളം താന്‍ കണ്ണെടുക്കാതെയാണ് ഇരുന്നതെന്നും രണ്‍വീര്‍ സിങ്ങിന്റെ പ്രകടനം മറ്റൊരു തലത്തിലാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സംവിധായകന്‍ ആദിത്യ ധറിനെ ജീനിയസ് എന്ന് വിശേഷിപ്പിച്ച കോഹ്ലി ചിത്രത്തിലെ ഓരോ അഭിനേതാക്കളെയും അഭിനന്ദിക്കുകയും ചെയ്തു.
‘ഇന്ന് സിനിമ കണ്ടു, ഇന്ത്യയില്‍ ഇതുവശര നിര്‍മിക്കപ്പെട്ടതില്‍വെച്ച് ഇത്തരത്തിലൊരു സിനിമ അനഒഭവം ഞാന്‍ മുന്‍പ് കണ്ടിട്ടില്ലെന്ന് തന്നെ പറയാം. ഇത് എല്ലാത്തരം വികാരങ്ങളെയും പുറത്തുകൊണ്ടുവന്നു. ഏകദേശം 4 മണിക്കൂര്‍ നേരത്തേക്ക് ഒന്ന് കണ്ണുചിമ്മാന്‍ പോലും എനിക്ക് തോന്നിയില്ല.
ആദിത്യ ധര്‍, നിങ്ങളുടെ കഴിവ് നിങ്ങള്‍ സൃഷ്ടിച്ച ഈ സിനിമയില്‍ പ്രതിഫലിക്കുന്നുണ്ട്. നിങ്ങള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍. നിങ്ങള്‍ ഒരു ജീനിയസ് ആണ്. ചിത്രത്തിലെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ചവെച്ചു. എങ്കിലും രണ്‍വീര്‍ സിങ്, ഈ സിനിമയോടെ നിങ്ങള്‍ മറ്റൊരു തലത്തിമലക്ക് എത്തിയിരിക്കുന്നു. നിങ്ങളുടെ പ്രകടനം അതിശയിപ്പിക്കുന്നതാണ് ’എന്നായിരുന്നു കോഹ് ലിയുടെ വാക്കുകള്‍.






