
തിരുവനന്തപുരം: മാത്യുകുഴല്‍നാടന്റെ ആരോപണം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം നേരിട്ട പ്രളയത്തെക്കുറിച്ച് മദ്രാസ് ഐഐടി പഠനം നടത്തിയ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മഴക്കെടുതിയെന്നായിരുന്നു അവര്‍ നല്‍കിയ റിപ്പോര്‍ട്ടെന്നും പറഞ്ഞു.
മാത്യുകുഴല്‍നാടന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മോശമായി കാണിക്കാന്‍ നടത്തുന്ന തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും പറഞ്ഞു. നേരത്തേ ഈ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്തതാണ്. എന്നിട്ട് അന്ന് ഒരു ആരോപണം ഉന്നയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു. സ്പീല്‍വേ തുറക്കുന്നതില്‍ അപാകത ഉണ്ടായിട്ടില്ലെന്നും തമിഴ്‌നാട്ടിലേക്ക് വെള്ളം തിരിച്ചുവിട്ടിട്ടില്ല. ഡാം മാനേജ്‌മെന്റില്‍ പ്രശ്‌നമുണ്ടായി.
ശബ്ദരേഖ തന്റേതല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അസംബ്‌ളിയില്‍ വിഷയം ചര്‍ച്ച ചെയ്തിട്ടും ആരോപണം ആരും ഉന്നയിച്ചിട്ടില്ല. എഐ ഓഡിയോ ഉപയോഗിച്ച് വ്യാജവാര്‍ത്ത ഉണ്ടാക്കാനാണ് ശ്രമമെന്നും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മോശമായി കാണിക്കാന്‍ നടത്തുന്ന ആരോപണമാണെന്നും പറഞ്ഞു. ഇതിനെതിരേ നിയമനടപടി നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ച് എടുക്കുമെന്നും പറഞ്ഞു.
നേരത്തേ കേരളത്തെ നടുക്കിയ പ്രളയം മനുഷ്യനിര്‍മ്മിത ദുരന്തമാണെന്നും കരിമണല്‍ ലോബിയെ സഹായിക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണെന്നും ആക്ഷേപം ഉന്നയിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ രംഗത്ത് വന്നലിരുന്നു. കരിമണല്‍ ഖനന കമ്പനികളെ സഹായിക്കാന്‍ തോട്ടപ്പള്ളി സ്പില്‍വേ യഥാസമയം തുറക്കാതിരുന്നതാണ് പ്രശ്‌നമായതെന്നും പറഞ്ഞു. തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ അഴിമതി നടന്നെന്നും ആരോപിച്ചിരുന്നു. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടേതെന്ന് അവകാശപ്പെടുന്ന ഒരു പഴയകാല ശബ്ദസന്ദേശമാണ് വാര്‍ത്താസമ്മേളനത്തില്‍ മാത്യു കുഴല്‍നാടന്‍ തെളിവായി കാണിച്ചത്.
മുന്‍ ജലസേചന മന്ത്രി മാത്യു ടി. തോമസും അന്നത്തെ ചീഫ് എഞ്ചിനീയറും ചേര്‍ന്നാണ് ഈ അഴിമതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കെ. കൃഷ്ണന്‍കുട്ടിയുടേതെന്ന് പറയുന്ന ശബ്ദരേഖയിലുണ്ട്. സ്പില്‍വേ തുറന്നാല്‍ താഴെയുള്ള മണല്‍ത്തിട്ട വെള്ളം കൊണ്ടുപോകുമെന്നതിലാണ് തുറക്കാതിരുന്നത്. ഈ നടപടി പ്രളയത്തിന് ആക്കം കൂട്ടിയെന്നാണ് ആക്ഷേപം.
ക്യൂബിക് മീറ്ററിന് വെറും 62 രൂപ നിരക്കില്‍ കരാര്‍ നല്‍കിയ മണല്‍, പുറത്ത് മറിച്ചുവിറ്റാല്‍ 2,000 രൂപയോളം ലഭിക്കുമായിരുന്നു. ഏകദേശം 300 കോടി രൂപയുടെ ലാഭമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് ശബ്ദരേഖയില്‍ പറയുന്നു. കരിമണല്‍ ലോബിയുടെ സാമ്പത്തിക താത്പര്യങ്ങള്‍ക്കായി ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളിവിട്ടെന്ന് കുറ്റപ്പെടുത്തി.






