സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അഞ്ജു അരവിന്ദ്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. 90- കളുടെ പകുതിയോടെയാണ് അഞ്ജു സിനിമയില്‍ എത്തുന്നത്. 1996-ല്‍ വിജയ് നായകനായ ' പൂവെ ഉനക്കാകെ' എന്ന തമിഴ് ചിത്രത്തിലെ അഞ്ജുവിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ അഞ്ജു അരവിന്ദ് പങ്കുവച്ച പുതിയൊരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
തന്റെ ലിവിന്‍ പാര്‍ട്ണറായ അമ്പലപ്പറമ്പത്തിന് ഒപ്പമുളള ചിത്രങ്ങളാണ് അഞ്ജു അരവിന്ദ് പങ്കുവച്ചത്. ശരിയായ വ്യക്തി ഏറെ വൈകിയേ വരൂ. എന്നാല്‍ അവര്‍ വന്നു കഴിഞ്ഞാല്‍ ജീവിതം വളരെ മനോഹരമാകും. നിന്നെ കണ്ടുമുട്ടിയപ്പോള്‍ എനിക്കുണ്ടായ അനുഭവം പോലെ എന്നാണ് അഞ്ജു ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.






