
കോട്ടയം : പാലായിൽ ആളില്ലാത്തതുകൊണ്ടാണ് മാണിക്കാപ്പൻ കൊട്ടിക്കലാശം നടത്താത്തതെന്ന് ഷോൺ ജോർജ് മാധ്യമങ്ങളോട് . പാലായിൽ യുഡിഎഫ് ക്യാമ്പ് തന്നെ ഇല്ല. ജോസ് കെ വാണി സിപിഐഎം പ്രവർത്തകർ ഉള്ളതുകൊണ്ടാണ് പ്രചരണം നടത്തുന്നതെന്നും ഷോൺ ജോർജ് വ്യക്തമാക്കി. FCRA, 10 ദിവസത്തിനുള്ളിൽ കേന്ദ്രസർക്കാർ വിഷയം ചർച്ച ചെയ്യും.
കാര്യം എന്താണെന്ന് അറിയാതെയാണ് സഭാ നേതൃത്വം ആശങ്ക അറിയിച്ചത്. ആശങ്ക എന്താണെന്ന് കേട്ടതിനു ശേഷം തുടർനടപടികൾ ഉണ്ടാകും. രാജ്യസുരക്ഷയെ സംബന്ധിച്ചുള്ള ബില്ലാണ് എഫ് സി ആർ ഭേദഗതി. അതിൽ ക്രൈസ്തവ സഭയ്ക്കുള്ള ആശങ്ക എന്താണെന്ന് കേൾക്കും. അത് ന്യായമുള്ളതാണെങ്കിൽ പരിഹരിക്കും. അതാണ് അമിത് ഷായും പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.






