
അമ്മയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് നടി അപര്‍ണ ദാസ്. അമ്മയ്ക്കൊപ്പമുളള കുട്ടിക്കാലത്തെ ചിത്രങ്ങളും അമ്മയെ ചേര്‍ത്തു പിടിച്ചിരിക്കുന്ന ചിത്രവും പങ്കുവെച്ചുകൊണ്ടായിരുന്നു അപര്‍ണയുടെ ആശംസ.
എന്റെ എല്ലാമെല്ലാമായവള്‍ക്ക് ജന്മദിനാശംസകള്. ഇന്ന് ഞാന്‍ എന്തായിരിക്കുന്നുവോ അതിന് കാരണം നിങ്ങളാണ്. ആശംസിക്കാന്‍ അല്പം വൈകിപ്പോയി, എങ്കിലും ജന്മദിനം ഇതുവരെ കഴിഞ്ഞിട്ടില്ലല്ലോ. എന്തിനെക്കാളും അധികമായി ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളാണ് എന്റെ ജീവന് എന്നായിരുന്നു അപണ കുറിച്ചത്.
സത്യന് അന്തിക്കാട് ചിത്രം 'ഞാന്‍ പ്രകാശനി'ലൂടെയാണ് അപര്‍ണ തന്റെ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് 'മനോഹരം' എന്ന വിനീത് ശ്രീനിവാസന് ചിത്രത്തിലൂടെ നായികയായെത്തിയ അപര്‍ണ തമിഴ് സിനിമകളിലും സജീവമാണ്. തമിഴില്‍ ദളപതി വിജയ്യുടെ വമ്പന്‍ ഹിറ്റ് ചിത്രം 'ബീസ്റ്റ്', 'ഡാഡ' എന്നീ സിനിമകളിലെ പ്രകടനം അപര്‍ണയെ തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള നടിയാക്കി മാറ്റി.
അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും സജീവമായ താരം, തന്റെ സ്വാഭാവികമായ അഭിനയശൈലി കൊണ്ടും ലളിതമായ പെരുമാറ്റം കൊണ്ടും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.
നടന് ദീപക് പറമ്പോലിനെയാണ് അപര്‍ണ വിവാഹം ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെയായിരുന്നു ദീപക് പറമ്പോല്‍ അരങ്ങേറ്റം കുറിച്ചത്. സഹനടനായി എത്തി ശ്രദ്ധ നേടിയ ദീപക് തട്ടത്തിന് മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാര്, ക്യാപ്റ്റന്‍, ബി.ടെക്ക്, കണ്ണൂര്‍ സ്ക്വാഡ്, മഞ്ഞുമ്മല്‍ ബോയ്സ്, വര്‍ഷങ്ങള്‍ക്ക് ശേഷം, സര്‍ക്കീട്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.






