
കുട്ടികളുടെ നിഷ്കളങ്കമായ പെരുമാറ്റവും സംസാരവുമൊക്കെ പലപ്പോഴും സോഷ്യല്‍ മീഡിയ ആഘോഷമാക്കാറുണ്ട്. പ്ലാനിംഗൊന്നുമില്ലാതെ റീച്ചും ലൈക്കും നോക്കാതെ വളരെ നിഷ്കളങ്കമായി കുട്ടികള്‍ തങ്ങളുടെ മനസ്സിലുള്ളത് പ്രകടിപ്പിക്കുമ്പോള്‍ കാഴ്ച്ചക്കാരുടെ ഹൃദയം നിറഞ്ഞു തുളുമ്പാറുണ്ട്. സഹോദരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കും മാത്രമല്ല പരസ്പരമുള്ള സ്നേഹവും വിട്ടുകൊടുക്കലുമൊക്കെയും സോഷ്യല്‍ മീഡിയയിലൂടെ ഹൃദയം കവര്‍ന്നിട്ടുണ്ട്.
കൂടെപിറന്ന സഹോദരങ്ങളാണ് പലപ്പോഴും പലരുടെയും ജീവിതത്തിലെ സുഹൃത്തുക്കളായി മാറുന്നത്. എന്ത് ചെയ്താലും അവർ കൂടെനിൽക്കുമെന്നുള്ള ഉറപ്പ് പല സഹോദരങ്ങള്‍ക്കുമുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ ഉള്ള ഒരു നിഷ്കളങ്കമായ വീഡിയോയാണ് സോഷ്യൽമീഡിയയിലൂടെ വൈറലാകുന്നത്. ചേച്ചിയുടെ പാചകപരീക്ഷണത്തിന് ഇരയാകേണ്ടി വന്ന കുഞ്ഞനിയനാണ് ഈ വീഡിയോയിലെ താരം. വീട്ടിലുണ്ടാക്കിയ കേക്ക് ആവോളം ആസ്വദിച്ചുകഴിക്കുന്ന ഒരു ആണ്‍കുട്ടിയെ വീഡിയോയില്‍ കാണാം. അവന്റെ ചേച്ചി വീട്ടില്‍ പാകം ചെയ്തതാണ് കേക്ക്.
രസകരമായ കാര്യം എന്താണെന്നു വച്ചാല്‍ കേക്കിന്റെ അടിവശം കരിഞ്ഞുപോയിട്ടും അതവൻ ആസ്വദിച്ചുകഴിക്കുന്നു എന്നുള്ളതാണ്. കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ ചിരിക്കുകയും, ഒപ്പം ‘അടിപൊളി കേക്ക്’ എന്നവിധത്തിലുള്ള ആംഗ്യങ്ങളും കുഞ്ഞനിയന് കാണിക്കുന്നുണ്ട്.
ഓരോ തവണയും താൻ പാകം ചെയ്യുന്ന ഭക്ഷണം തന്റെ സഹോദരൻ വളരെയധികം ആസ്വദിച്ചാണ് കഴിക്കുന്നതെന്നും വീഡിയോയ്ക്കൊപ്പം സഹോദരി കുറിച്ചിട്ടുണ്ട്. നിരവധിപേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. വീണ്ടും പാകം ചെയ്യാനുള്ള പ്രോത്സാഹനത്തിന് മാത്രമല്ല ജീവിതത്തിലുടനീളം ഈ കുഞ്ഞനിയന് മാത്രം മതിയെന്നാണ് പലരും കുറിക്കുന്നത്.






