
ഇതിഹാസ പിന്നണി ഗായിക ആശ ഭോസ്‌ലെയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഡബ്ല്യു ഡബ്ല്യു ഇ താരവും നടനുമായ ജോണ്‍ സീന. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ജോണ്‍ സീന യാതൊരു അടിക്കുറിപ്പുകളുമില്ലാതെ ആശാ ഭോസ്‌ലെയുടെ ചിത്രം പങ്കുവെച്ചത്.
പോസ്റ്റ് ഇന്ത്യന്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. നിരവധിയാളുകള്‍ അദ്ദേഹത്തെ പ്രശംസിച്ച് കമന്റുകള്‍ പങ്കുവെച്ചു. ഇന്ത്യ നിങ്ങളെ ഏറെ സ്‌നേഹിക്കുന്നുവെന്നും പോസ്റ്റ് അപ്രതീക്ഷിതമാണെന്നും ആരാധകര്‍ പറഞ്ഞു.
എട്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അസാധാരണമായ സംഗീത യാത്രയ്ക്കാണ് ആശാ ഭോസ്ലെയുടെ വിയോഗത്തോടെ അന്ത്യമായത്
92 ാം വയസ്സില്‍ ഏപ്രില 12 ന് മുംബൈയിലായിരുന്നു അന്ത്യം. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്‌കാര ചടങ്ങില്‍ രാജ്യം മുഴുവന്‍ കണ്ണീരോടെയാണ് പ്രിയഗായികയ്ക്ക് യാത്രാമൊഴി നല്‍കിയത്.
രാഷ്ട്രീയ-കായിക രംഗത്തെ നിരവധി പ്രമുഖര്‍ പ്രിയ ഗായികയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. മുംബൈയിലെ ശിവജി പാര്‍ക്കില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്ത്യകര്‍മങ്ങള്‍ നടന്നത്.






