
തിരുവനന്തപുരം: നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്ന പ്രതീക്ഷയില്‍ ബിജെപി സംസ്ഥാന നേതൃത്വം. അഞ്ചു സീറ്റിന് മുകളില്‍ ജയിക്കുമെന്ന പ്രതീക്ഷയിലാണ് കോര്‍കമ്മറ്റി. പാര്‍ട്ടിയുടെ പ്രകടനം പരിശോധിക്കാന്‍ ജില്ലാകമ്മറ്റികളെ തേടിയിറങ്ങുകയാണ് സംസ്ഥാന നേതൃത്വം. ഒരു കോര്കമ്മറ്റിയംഗവും രണ്ട് സംസ്ഥാനഭാരവാഹികളും ഉള്‍പ്പെട്ട സമിതിയാണ് ജില്ലകളിലെത്തുക.
നേമം, മഞ്ചേശ്വരം, കഴക്കൂട്ടം, പാലക്കാട്, കാസര്‍കോട് തുടങ്ങിയ എ ക്ലാസ് മണ്ഡലങ്ങള്‍ക്ക് പുറമെ തിരുവനന്തപുരം, കുന്നത്തുനാട്, ചാത്തന്നൂര്‍ എന്നിവിടങ്ങളിലും അട്ടിമറി വിജയമുണ്ടാകുമെന്നാണ് പാര്‍ട്ടി യോഗത്തിലെ പൊതുവികാരം. ശക്തമായ ത്രികോണ മത്സരത്തിലൂടെ മറ്റു മുന്നണികളെ പ്രതിരോധിക്കാനായെന്നും വോട്ടുവിഹിതത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നും നേതൃത്വം വിലയിരുത്തുന്നു.
തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം ഇവര്‍ ഇഴകീറി പരിശോധിക്കും. ബൂത്തുതലത്തിലുള്ള കൃത്യമായ കണക്കുകള്‍ വിലയിരുത്തും. ഒരു കോര്‍കമ്മിറ്റി അംഗവും രണ്ട് സംസ്ഥാന ഭാരവാഹികളും അടങ്ങുന്ന പ്രത്യേക സംഘമാണ് ഓരോ ജില്ലയിലെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക. ഈ മാസം 30-നകം പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
വോട്ടെടുപ്പ് പൂര്‍ത്തിയായി നാലാം ദിവസം സംസ്ഥാനത്തെ അന്തിമ പോളിങ് ശതമാനം തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ടപ്പോള്‍ 79.63 ശതമാനമാണ് ഇത്തവണത്തെ ആകെ പോളിങ്. ഇത്തവണ പുരുഷന്മാരേക്കാള് 13.63 ലക്ഷം കൂടുതല്‍ സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തില്‍ 6.22 ലക്ഷത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.






