
കൊല്ലം: കൊല്ലം ഏരൂരില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍. ഏരൂര്‍ സ്വദേശി അര്‍ജുന്‍ കൃഷ്ണ ആണ് അറസ്റ്റിലായത്. 2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ അര്‍ജുന്‍ പ്രണയം നടിച്ച് വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം സ്വകാര്യ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി. എന്നാല്‍ സൗഹൃദം അവസാനിപ്പിക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചതോടെ പ്രതികാരം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ആ സുഹൃത്ത് പെണ്‍കുട്ടിയെ ഈ വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് ഏരൂര്‍ പൊലീസ് കേസെടുത്തത്. പോക്‌സോ അടക്കമുളള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.






