
കോഴിക്കോട് : നിയമസഭതിരഞ്ഞടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ 13 ല്‍ 13 സീറ്റും യുഡിഎഫ് നേടും .അതില്‍ 9 സീറ്റുകള്‍ ഉറപ്പാണ് മറ്റ് നാല് സീറ്റുകളില്‍ കടുത്ത മത്സരമാണ് നടന്നതെന്നും ടി.ടി. ഇസ്മായില്‍ പറഞ്ഞു. പരാജയത്തിന്റെ് ആഴം തിരിച്ചറിഞ്ഞതിനാലാണ് സിപിഐഎം വര്‍ഗീയ കാര്‍ഡ് ഇറക്കിയത് .ജെന്‍സി വോട്ടുകള്‍ പൂര്‍ണമായും ഫാത്തിമ തഹലിയ നേടുന്നെും ഇസ്മായില്‍ വ്യക്തമാക്കി .
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹലിയ്‌ക്കെതിരെ എല്‍ഡിഎഫ് പ്രചരിപ്പിച്ച ' ഖൗമിലെ കുട്ടി ' എന്ന പ്രയോഗം ഗൗരവതരമാണെന്ന് മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി.ഇസമായില്‍. അപവാദ പ്രചാരണത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും മൂന്നു മാനനഷ്ട കേസുകള്‍ ഫയല്‍ ചെയ്യുമെന്നും ടി.ടി. ഇസ്മായില്‍ അറിയിച്ചു . നിസരി സ്റ്റുഡോയില്‍ നിന്നാണ് ഓഡിയോ റെക്കോര്‍ഡ് ചെയ്തതെന്നും ഇസ്മായില്‍ ആരോപിച്ചു .
അതേസമയം ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുളള അനൗണ്‍സ്‌മെന്റാണ് എല്‍ഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നത് . ' നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മതഏകീകരണത്തിന്റെ് ചിന്ഹം വിളിയാണെന്നും മതവര്‍ഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നതെന്നുമായിരുന്നു അനൗണ്‍സ്‌മെന്റ് . ഇതിനെതിരെ യുഡിഎഫ് ഇലക്ഷന്‍ കമ്മീഷിന് പരാതി നല്‍കിയിരുന്നു .






