
കഴിഞ്ഞ മാസമാണ് തെന്നിന്ത്യന്‍ നടി ഹന്‍സിക മോട്‌വാനിയും ബിസിനസുകാരനായ സൊഹേല്‍ ഖതൂരിയയും വിവാഹമോചിതരായത്. നാല് വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും നിമയപരമായി ബന്ധം പിരിഞ്ഞത്. സംയുക്തമായാണ് ഇരുവരും വിവാഹമോചന ഹര്‍ജിയുമായി ബാന്ദ്രയിലെ കുടുംബ കോടതിയെ സമീപിച്ചത്. ഇപ്പോഴിതാ ഒരുമാസത്തിന് ശേഷം വിവാഹമോചനവുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിക്കുകയാണ് താരം.
അതിശയോക്തി നിറഞ്ഞ വാര്‍ത്തകളാണ് ആളുകള്‍ക്ക് വേണ്ടത്. അവര്‍ക്ക് അത് കിട്ടി. ഞാന്‍ ഈ കാര്യങ്ങളിലൊന്നും വ്യക്തത വരുത്തിയിട്ടില്ല. അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നുമില്ല. കാരണം, ഇത് എന്നെ ബാധിക്കുന്ന വിഷയമല്ല. എനിക്ക് യാതൊരു പശ്ചാത്താപവുമില്ല. തെറ്റായ ട്രെയിനിലാണ് കയറുന്നതെങ്കില്‍ കഷ്ടപ്പെട്ട് യാത്ര ചെയ്യുന്നതിനെക്കാള്‍ നല്ലത് അതില്‍ നിന്ന് ഇറങ്ങിപ്പോകുന്നതാണ് -ഹന്‍സിക പറഞ്ഞു. ഹൗട്ടര്‍ഫ്‌ളൈയുമായുളള അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
തന്റെ തീരുമാനത്തില്‍ പൂര്‍ണസംതൃപ്തയാണെന്ന് പറഞ്ഞ ഹന്‍സിക, ഇപ്പോള്‍ താന്‍ വൈകാരികമായി മെച്ചപ്പെട്ട അവസ്ഥയിലാണെന്നും കൂട്ടിച്ചേര്‍ത്തു. ദുര്‍ഘടമായ ജീവിതസാഹചര്യങ്ങളില്‍ കുടുംബം തനിക്കൊപ്പം അടിയുറച്ചുനിന്നു. അമ്മയും സഹോദരനും നിരുപാധികമാണ് ഒപ്പം നിന്നത്. തന്റെ സുഖത്തിനും േക്ഷമത്തിനും മുന്‍ഗണന നല്‍കാനാണ് അവര്‍ പറഞ്ഞത്. അസാധാരണമാം വിധം പ്രയാസമേറിയ ഘട്ടത്തിലൂടെ താന്‍ കടന്നുപോകുന്നത് അവര്‍ കണ്ടിട്ടുണ്ടെന്നും ഹന്‍സിക പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. എന്താണ് സംഭവിച്ചത് എന്നതിന്റെ വിശദാംശങ്ങള്‍ തങ്ങള്‍ രണ്ടുപേര്‍ക്കും മാത്രമേ അറിയൂ. ചില കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെട്ടവര്‍ക്കിടയില്‍ മാത്രം നിലനില്‍ക്കുന്നതാണ് നല്ലതെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
2022 ഡിസംബര്‍ നാലിനാണ് ഹന്‍സികയും സൊഹേലും വിവാഹിതരായത്. രാജസ്ഥാനിലെ ജയ്പുരിലെ മുണ്ടോട്ട കോട്ടയില്‍ വെച്ചാണ് ഇരുവരും ആഡംബരപൂര്‍വം വിവാഹിതരായത്. ഇരുവരുടെയും വിവാഹം 2023 ല്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ ഹന്‍സികാസ് ലവ് ശാദി ട്രാമ എന്ന പേരില്‍ സംപ്രേക്ഷണം ചെയ്തിരുന്നു.






