ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ദേശീയപാത ടാറിങ് ചെയ്തു, പിറ്റേന്ന് തന്നെ വാട്ടര്‍ അതോറിറ്റി വെട്ടിപ്പൊളിച്ചു കുളമാക്കി ; യാത്രയും അപകടകരമാക്കി, വാളകത്ത് കുടിവെള്ളവും മുട്ടിച്ചു

Authored by Web Desk | Last updated: 18 Apr 2026, 10:43 AM | 2 min read

Print
The National Highway was tarred, and the Water Authority dug it up the very next day
മൂവാറ്റുപുഴ: ബി.എം. ബി.സി. നിലവാരത്തില്‍ ടാര്‍ ചെയ്ത കൊച്ചി - ധനുഷ്‌കോടി ദേശീയപാത മേക്കടമ്പ് ഭാഗത്ത് പിറ്റേ ദിവസം വാട്ടര്‍ അതോറിറ്റി വെട്ടിപൊളിച്ചു. വ്യാഴാഴ്ച ആയിരുന്നു ടാറിങ്. ഇന്നലെ വെളളിയാഴ്ച റോഡ് പൊളിക്കുകയും ചെയ്തു.


ഇതോടെ ദേശീയ പാത വഴിയുളള യാത്ര അപകടകരമായതിന് പുറമെ വാളകം ഗ്രാമ പഞ്ചായത്തിലെ ബഹു ഭൂരിപക്ഷം പ്രദേശത്തെ കുടിവെളള വിതരണവും നിലച്ചു. ദേശീയ പാത നവീകരണത്തിന് തുടക്കം കുറിച്ചത് മുതല്‍ റോഡിന് നടുവിലൂടെ കടന്ന് പോകുന്ന പ്രധാന ജലവിതരണ കുഴല്‍ സൈഡിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് തദ്ദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് മുഖവിലക്ക് എടുക്കാന്‍ ദേശീയ പാത അഥോറിറ്റി ഉദ്യോഗസ്ഥരൊ വാട്ടര്‍ അഥോറിറ്റി അധികൃതരൊ കരാറുകാരനൊ തയാറായില്ല.


റോഡ് നവീകരണം പൂര്‍ത്തിയാക്കി ടാറിങ് കഴിഞ്ഞ പിറ്റെ ദിവസം തന്നെ ജലവിതരണത്തിന് സ്ഥാപിച്ചിരുന്ന കൂറ്റന്‍ പൈപ്പ് പൊട്ടുകയും ചെയ്തു. തുടര്‍ന്നാണ് അറ്റകുറ്റ പണികള്‍ക്കായി ദേശീയ പാത വെട്ടി പൊളിച്ചത്. ഇതോടെ അശാസ്ത്രീയ പ്രവര്‍ത്തനം മൂലം ജനങ്ങള്‍ വലയുന്നു.


ആഴ്ചകളായി പഞ്ചായത്ത് പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം താറുമാറാണ്. കടാതി മുതല്‍ റാക്കാട് ഭാഗം വരെ ശുദ്ധ ജലം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയതോടെ കൊടും വേനലില്‍ ഇവിടുത്തുകാര്‍ക്ക് കുടിവെളളം കിട്ടാകനിയാകും.


കുടിവെളളം മുട്ടിയതിന് പുറമെ, തിരക്കേറിയ ദേശീയപാതയുടെ പകുതിയോളം ഭാഗം വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത് വലിയ രീതിയിലുള്ള ഗതാഗത തടസത്തിനും അപകടഭീഷണിക്കും കാരണമാകുന്നു. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ വെള്ളം ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ വലിയ ദുരിതത്തിലാണ്. അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന ആവശ്യം ശക്തമാണ്.


സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ കൊച്ചി - ധനുഷ്‌കോടി പാതയിലാണ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍ദാഷിണ്യം വെട്ടി പൊളിച്ചത്. ഏതാനും പ്ലാസ്റ്റിക് ബാരിയര്‍ ഒഴിച്ചാല്‍ കുഴിക്ക് ചുറ്റും കൃത്യമായ മുന്നറിയിപ്പ് ബോര്‍ഡുകളോ വേലികളോ സ്ഥാപിച്ചിട്ടില്ല. രാത്രികാലങ്ങളില്‍ വെളിച്ചക്കുറവ് മൂലം വാഹനങ്ങള്‍ കുഴിയില്‍ വീഴാന്‍ സാധ്യത ഏറെയാണ്. പാതയുടെ നല്ലൊരു ഭാഗം കുഴി എടുത്തതോടെ ഇരു ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കടന്നുപോകുന്നത് പണിപെട്ടാണ്. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു.


ചെളിയും വെള്ളവും നിറഞ്ഞ കുഴി കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുന്ന കുഴി എത്രയും വേഗം മൂടി റോഡ് പഴയത് പോലെ ടാറിങ് നടത്തണമെന്നും കുടിവെള്ള വിതരണം പുന:രാരംഭിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.


Tags

  • the national highway
  • tarring

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കൈ പിടിച്ചു നടത്തിയ ഭാര്യ റുഖിയ അന്ത്യ യാത്രയിലും മജീദ് മാഷിനൊപ്പം, പുതിയ വീട്ടിൽ താമസിച്ച് കൊതിതീരും മുമ്പേ മടക്കം

കൈ പിടിച്ചു നടത്തിയ ഭാര്യ റുഖിയ അന്ത്യ യാത്രയിലും മജീദ് മാഷിനൊപ്പം, പുതിയ വീട്ടിൽ താമസിച്ച് കൊതിതീരും മുമ്പേ മടക്കം

photo; representative image

ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവരില്‍ നാല് പേര്‍ക്ക് ശ്വാസതടസം; ഒരാള്‍ മരിച്ചു

photo; representative image

കർണാടകയിൽ പക്ഷിപ്പനി ഭീഷണി; 7,500 കോഴികളെ കൊന്നൊടുക്കി

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ ബോംബെറിഞ്ഞ സംഭവം: പത്ത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ ബോംബെറിഞ്ഞ സംഭവം: പത്ത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്

നിതിന്‍ രാജ് മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പുള്ള വീഡിയോ; ലോണ്‍ ആപ്പിന്റെ പേരില്‍ അദ്ധ്യാപകര്‍ കയര്‍ക്കുന്നതും ദൃശ്യത്തില്‍

നിതിന്‍ രാജ് മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പുള്ള വീഡിയോ; ലോണ്‍ ആപ്പിന്റെ പേരില്‍ അദ്ധ്യാപകര്‍ കയര്‍ക്കുന്നതും ദൃശ്യത്തില്‍

'തന്റെ സ്വത്തുക്കള്‍ ഏത് ഏജന്‍സിക്കും അന്വേഷിക്കാം ; പക്ഷേ സജി ചെറിയാന്റേയും എച്ച് സലാമിന്റെയും സ്വത്തുക്കള്‍ കൂടി അന്വേഷിക്കണം'

'തന്റെ സ്വത്തുക്കള്‍ ഏത് ഏജന്‍സിക്കും അന്വേഷിക്കാം ; പക്ഷേ സജി ചെറിയാന്റേയും എച്ച് സലാമിന്റെയും സ്വത്തുക്കള്‍ കൂടി അന്വേഷിക്കണം'