
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തോട് സംസാരിക്കും. വനിത സംവരണ ഭേദഗതി പരാജയപ്പെട്ടതിനു പിന്നാലെയാണ് മോദിയുടെ അഭിസംബോധന. രാത്രി എട്ടരക്കാണ് അഭിസംബോധന.
കേന്ദ്ര മന്ത്രിസഭ യോഗത്തിനൊപ്പം സുരക്ഷ സമിതി യോഗവും ഇന്ന് ചേർന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ രാജ്യത്തോടുള്ള അഭിസംബധോന സംബന്ധിച്ച അറിയിപ്പ് വന്നത്. വനിത സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം മോദി നടത്തിയേക്കു.
നരേന്ദ്ര മോദി സർക്കാർ കൊണ്ടു വന്ന വനിത സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഇല്ലാതെ ഇന്നലെ പരാജയപ്പെട്ടു 298 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 230 പേർ എതിർത്തു. സർക്കാർ എല്ലാ നീക്കവും നടത്തിയിട്ടും പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് വനിത ബിൽ ഭേദഗതിയെ എതിർത്തു.






