
കണ്ണൂർ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരന് നേരെ നാലംഗ സംഘത്തിൻ്റെ അതിക്രമം. ഇന്ന് ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം. സന്ദർശക പാസ് ഇല്ലാതെ രോഗിയെ കാണാൻ എത്തിയ യുവാക്കളെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞതോടെയാണ് തർക്കമുണ്ടായത്.
സംഘം സെക്യൂരിറ്റി ജീവനക്കാരൻ കജേഷ് കുമാറിനെ വളഞ്ഞിട്ട് മർദിച്ചു. മർദ്ദനത്തിന് പിന്നാലെ മെഡിക്കൽ കോളേജ് വളപ്പിലെ പോലീസ് ഔട്ട്‌പോസ്റ്റിന്റെ വാതിലുകളും അടിച്ചുതകർത്തു.
ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുടിക്കാനം സ്വദേശികളായ ഷിൻ്റോ ബേബി തോമസ്, സാം ഉലഹന്നാൻ എന്നിവരാണ് പിടിയിലായത്. മറ്റ് രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. മർദനമേറ്റ കുഞ്ഞിമംഗലം സ്വദേശി കജേഷ് കുമാർ ചികിത്സ തേടി






