
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഉധംപുരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു . 18 പേര്‍ക്ക് പരിക്കേറ്റു . രാംനഗറില്‍ നിന്ന് ഉധംപുരിലേക്ക് പോകുകയായിരുന്നു ബസ് കനോട്ട ഗ്രാമത്തില്‍ന് സമീപമാണ് അപകടത്തില്‍പ്പെട്ടത് . മലയോര പാതയിലെ കുത്തനെയുളള വളവ് തിരിയുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായി ബസ് ഏകദേശം 100 അടി താഴ്ചയുളള കൊക്കയിലേക്ക് മറിയുകയുമായിരുന്നു .
കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി . രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഗുരുതരാമയി പരുക്കേറ്റവരെ വിമാനമാര്‍ഗം ആശുപത്രിയിലേയക്ക് കൊണ്ടുപോകുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമുളള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട് . അദ്ദേഹം എക്‌സില്‍ കുറിച്ചു .
#WATCH | Udhampur, Jammu and Kashmir: A bus met with an accident in the village Kanote, Udhampur.
10 people have died, and a rescue operation is underway. The injured have been shifted to the government hospital in Udhampur: J&K Police pic.twitter.com/iqEcoxg2F6— ANI (@ANI) April 20, 2026
ജമ്മുകാശ്മീര്‍ ലഫ്റ്റനന്റെ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി . പരുക്കേറ്റവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കാന്‍ ജില്ലാ ഭരണകൂടത്തിനും എസ്ഡിആര്‍എഫിനും ആരോഗ്യവകുപ്പിനും നിര്‍ദ്ദേശം നല്‍കി . പരുക്കേറ്റവരെ ഉധംപുരിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു .






