കളിയാക്കിയ പാപ്പരാസിയ്ക്ക് മറുപടി നല്കി ശ്രുതി ഹാസന്. വൈറലാകാന്‍ വേണ്ടി താരങ്ങളുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്ന പാപ്പരാസി സംസ്കാരത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് സംഭവം. പാപ്പരാസിയുടെ വായടപ്പിക്കുന്ന ശ്രുതി ഹാസന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
മുംബൈയില്‍ വെച്ചായിരുന്നു സംഭവം. ഒരു പരിപാടി കഴിഞ്ഞ് പുറത്ത് വരികയായിരുന്നു ശ്രുതി ഹാസന്. താരത്തെ കണ്ടതും പതിവ് പോലെ പാപ്പരാസികള്‍ ഒടിയെത്തി. കാറിന് അരികിലേക്ക് നടക്കുകയായിരുന്ന ശ്രുതിയുടെ പിന്നാലെ പാപ്പരാസികളും വച്ചു പിടിച്ചു. ഇതിനിടെ പാപ്പരാസികളില്‍ നിന്നും ഒരാള്‍ ശ്രുതിയെ ‘മമ്മ ’എന്ന് വിളിക്കുകയായിരുന്നു.
പാപ്പരാസിയുടെ മമ്മ വിളി ശ്രുതിയെ ചൊടിപ്പിച്ചു. ‘ആരാ മമ്മ? നിന്റെ അമ്മയാണോ ? എന്താണ് ഈ പറയുന്നത്? ’എന്നായിരുന്നു ശ്രുതിയുടെ മറുപടി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന, അവരുടെ വ്യക്തിത്വത്തെയും സ്വകാര്യതയെയും മാനിക്കാത്ത പാപ്പരാസികള്‍ക്കെതിരെ വിമര്‍ശനം ഉയരുകയാണ്.

അതേസമയം ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ആകാശംലോ ഒക താര ആണ് ശ്രുതിയുടെ പുതിയ സിനിമ. പിന്നാലെ സലാറിന്റെ രണ്ടാം ഭാഗമുള്‍പ്പെടെ നിരവധി സിനിമകള്‍ അണിയറയിലുണ്ട്. കൂലിയാണ് ശ്രുതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Comments