
തന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും പിന്തുണ നല്‍കുകയും ചെയ്ത എല്ലാവര്ക്കും നന്ദി അറിയിച്ച് നടന് വരുണ്‍ തേജ. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരം തന്റെ ആരോഗ്യ വിവരങ്ങളെക്കുറിച്ച് പങ്കുവെച്ചത്.
‘എന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും പിന്തുണ നല്‍കുകയും ചെയ്ത എല്ലാവര്ക്കും വലിയൊരു നന്ദി. ശസ്ത്രക്രിയ വിജയകരമായി നടന്നു. ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യത്തിലേക്കുള്ള മടങ്ങിവരവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡോക്ടര്‍മാരുടെ പരിചരണത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി. ഞാന്‍ ഉടന്‍ തന്നെ കൂടുതല്‍ കരുത്തോടെ തിരിച്ചെത്തും,’ വരുണ്‍ കുറിച്ചു.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് വരുണ്‍ തേജയ്ക്ക് അപകടം സംഭവിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നത്. ബാരി എന്ന പുതിയ സിനിമയ്ക്ക് വേണ്ടി ശക്തമായ ട്രെയിനിങ് എടുത്തുകൊണ്ടിരിക്കുകയായിരുന്നു നടന്. ഫുട്ബോള്‍ പ്ലെയറായിട്ടാണ് ചിത്രത്തില്‍ താരം എത്തുന്നത്. യഥാര്‍ഥ ഫുട്ബോള്‍ കളിക്കാര്‍ക്കൊപ്പം ട്രെയിനിങ് എടുക്കിന്നതിനിടെയാണ് വരുണ്‍ തേജയുടെ കാല്‍മുട്ടിന് അപകടം സംഭവിച്ചത്.
ഉടനെ അടുത്തുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി കാല് മുട്ട് പൊട്ടിയെന്നും ഉടനെ ശസ്ത്രക്രിയ വേണം എന്നുമായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. വാര്‍ത്തകള്‍ വൈറലായതോടെ സഹോദരി നിഹാരിക ഇത് സംബന്ധിച്ച വ്യക്തത നല്‍കിയിരുന്നു.
സര്‍ജറി നല്ല രീതിയില്‍ നടന്നുവെന്നും, പഴയ സ്ഥിതിയിലേക്ക് എത്താനുള്ള പരിചരണം വരുണ്‍ തേജയ്ക്ക് നല്കി വരികയുമാണ് എന്നായിരുന്നു നിഹാരികയുടെ ഔദ്യോഗിക സ്റ്റേറ്റ്മെന്റ്. എന്റെ സഹോദരന്റെ ശസ്ത്രക്രിയ വിജയരമായി നടന്നു. വിദഗ്ദ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് ഇപ്പോള്‍ അദ്ദേഹം, എത്രയും പെട്ടന്ന് പഴയ ഊര്‍ജ്ജത്തോടെ വരുണ്‍ തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി- എന്നായിരുന്നു നിഹാരികയുടെ പോസ്റ്റ്.






