
ന്യൂഡഹി: ഡല്‍ഹി കലാപ ഗൂഢലോചനക്കേസില്‍ ഉമർ ഖാലിദ് സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളി സുപ്രീംകോടതി. കേസിൽ ജാമ്യം നിഷേധിച്ച കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉമർ ഖാലിദ് സമർപ്പിച്ച പുനഃപരിശോധനാ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
കേസിൽ വാക്കാലുള്ള വാദം കേൾക്കണമെന്ന അപേക്ഷ കോടതി നിരസിക്കുകയായിരുന്നു. വിധി പുനഃപരിശോധിക്കാൻ തക്ക കാരണമില്ലെന്ന് കോടതി പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഉമറിൻ്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയത്. ഇതിന് പിന്നാലെയാണ് ഉമർ പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്.
ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഉമറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ഉമറിന് പുറമേ ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ഇരുവര്‍ക്കുമെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അഞ്ച് വര്‍ഷമായി വിചാരണയില്ലെന്നത് ജാമ്യം അനുവദിക്കാനുള്ള കാരണമല്ല. ദേശീയ സുരക്ഷയെ ബാധിക്കുന്നകാതാണ് വിഷയമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.






