
മലാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി സംവൃത സുനില്‍. അഭിനയത്തില്‍ സജീവമല്ലെങ്കിലും താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് സംവൃത.
ഭര്‍ത്താവ് അഖിലിനൊപ്പമുളള ഒരു കോഫി ഡേറ്റിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ മനോഹരമായി പുഞ്ചിരിക്കുന്ന സംവൃതയെയാണ് ചിത്രത്തില്‍ കാണാനാവുക. ‘ഓണ്‍ എ കോഫി ഡേറ്റ്, അക്കി’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി താരം കുറിച്ചിരിക്കുന്നത്. എതായാലും ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.
മലയാളസിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു കോഴിക്കോട് സ്വദേശിയും അമേരിക്കയില്‍ എന്‍ജീനിയറുമായ അഖില്‍ രാജുമായുളള സംവൃതയുടെ വിവാഹം. വിവാഹഷേശം അഭിനയജീവിതത്തോട് വിടപറഞ്ഞ താരം ഇപ്പോള്‍ കുടുംബത്തോടൊപ്പം കാലിഫോര്‍ണിയയിലാണ് താമസം. ഇരുവര്‍ക്കും രണ്ട് മക്കളാണുളളത്. അഗസ്ത്യ, രുദ്ര എന്നാണ് മക്കളുടെ പേരുകള്‍.
നീണ്ട ഇടവേളയ്ക്ക് ശേഷം 2019 ല്‍ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ ’എന്ന ചിത്രത്തിലൂടെ സംവൃത വെളളിത്തിരയിലേക്ക് മടങ്ങിയെത്തിയിരുന്നു. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.





