
സഹോദരന്‍ അസീബ് ഹസ്സന്റെ വിവാഹം ആഘോഷമാക്കി നടി അന്‍സിബ ഹസ്സന്‍. ശ്വേത മേനോന്‍, ബാബുരാജ് തുടങ്ങിയ സിനിമാ താരങ്ങളും അന്‍സിബയ്‌ക്കൊപ്പം ബിഗ് ബോസിലുണ്ടായിരുന് സഹ മത്സരാര്‍ഥികളും വിവാഹത്തില്‍ അതിഥികളായെത്തി. കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ വെച്ചു നടന്ന വിവാഹച്ചടങ്ങിന്റെ ചിത്രങ്ങള്‍ അന്‍സിബ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ഹസന്‍ , റസിയ എന്നിവരാണ് അന്‍സിബയുടെ മാതാപിതാക്കള്‍. ആഷിക്, അസീബ്, അഫ്‌സല്‍ , അഫ്‌സാന എന്നിങ്ങനെ നാലു സഹോദരങ്ങളാണ് അന്‍സിബയ്ക്കുളളത്.





