
ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യയും തമ്മിലുളള സ്‌നേഹബന്ധം എപ്പോഴും ആരാധകരുടെ മനംകവരുന്ന ഒന്നാണ്. ഇപ്പോഴിതാ ഐശ്വര്യയുടെ ഒരു ഫാന്‍ പേജില്‍ പങ്കുവെച്ച അമ്മയുടെയും മകളുടെയും ഹൃദ്യമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
സ്‌കൂളിലെ സമ്മര്‍ വെക്കേഷന്‍ ടൂര്‍ കഴിഞ്ഞ് മടങ്ങിയെത്തുന്ന ആരാധ്യയെ സ്വീകരിക്കാന്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയ ഐശ്വര്യയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഒരു സാധാരണ അമ്മയുടെ കരുതലും സ്‌നേഹവും പുറത്തെടുക്കുന്ന ഐശ്വര്യയെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്. മറ്റ് രക്ഷിതാക്കള്‍ക്കൊപ്പം മകള്‍ ആരാധ്യയ്ക്കായി കാത്തുനിന്ന ഐശ്വര്യ, മകള്‍ വിമാനത്താവളത്തിന് പുറത്തിറങ്ങുന്നത് കണ്ടയുടന്‍ ക്യാമറ എടുത്ത് ആ നിമിഷങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അമ്മയെ കണ്ട് ഓടിയടുക്കുന്ന ആരാധ്യയെയും, മകളെ ആലിംഗനം ചെയ്യുന്ന ഐശ്വര്യയെയും വിഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന്, മകളുടെയും സുഹൃത്തുക്കളുടെയും ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു താരം. ലളിതമായ വസ്ത്രധാരണത്തില്‍ എത്തിയ ഇരുവരുടെയും ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കുന്നത്. 'ലോകത്തിലെ ഏറ്റവും മികച്ച അമ്മ' എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും 19 ാം വിവാഹവാര്‍ഷികം. വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് അഭിഷേകിനും ആരാധ്യയ്ക്കുമൊപ്പമുളള സെല്‍ഫി ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വെളള വസ്ത്രത്തില്‍ അതിസുന്ദരിയായാണ് ഐശ്വര്യയെ ചിത്രത്തില്‍ കാണാനാവുക. കൈയില്‍ ഒരു പൂച്ചെണ്ടും താരം പിടിച്ചിട്ടുണ്ട്. നീല നിറത്തിലുളള എത്‌നിക് വസ്ത്രമായിരുന്നു അഭിഷേക് ധരിച്ചിരുന്നത്.
2007-ല്‍ വിവാഹിതരായ ഇവര്‍ക്ക് 2011-ലാണ് ആരാധ്യ ജനിക്കുന്നത്. മകളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഐശ്വര്യയും അഭിഷേകും നല്‍കുന്ന കരുതലും പിന്തുണയും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്.





