
കുടുംബത്തോടൊപ്പം 24 ാം പിറന്നാള്‍ ആഘോഷമാക്കി നടി നയന്‍താര ചക്രവര്‍ത്തി. കുഞ്ഞനുജനൊപ്പമാണ് താരം തന്റെ പിറന്നാള്‍ കേക്ക് മുറിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ നയന്‍താര സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
ആരാധകരടക്കം നിരവധിപ്പേരാണ് നയന്‍താരയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയത്. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലാത്ത താരം ഫോട്ടോഷൂട്ടുകളുമൊക്കെയായി സമൂഹമാധ്യമങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ്.
2006 ല്‍ കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെയാണ് നയന്‍താര ചക്രവത്തി അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യ ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്.
2016 ല്‍ മറുപടി എന്ന സിനിമയില്‍ അഭിനയിച്ചതിനുശേഷം പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു വേണ്ടി സിനിമയില്‍ നിന്നും ഇടവേളയെടുത്ത നയന്‍താര 2023 ല്‍ ജന്റില്‍മാന്‍ 2 എന്ന തമിഴ് ചിത്രത്തില്‍ നായികയായി ചലച്ചിത്രലോകത്തിലേക്ക് തിരിച്ചുവന്നു. മണിനാഥും ബിന്ദുവുമാണ് മാതാപിതാക്കള്‍. അയാന്‍ ചക്രവര്‍ത്തി എന്നൊരു സഹോദരനും നയന്‍താരയ്ക്കുണ്ട്.





