
തിരുവനന്തപുരം : സംസ്ഥാനത്ത് താപനില റെക്കോര്‍ഡുകള്‍ ഭേദിച്ചുയരുമ്പോള്‍ ചൂട് സഹിക്കാനാവതെ മനുഷ്യനെയും മൃഗങ്ങളയെും പോലെ പ്രതിരോധിക്കാനവാതെ മണ്ണിലെ സൂക്ഷ്മ ജീവികളുമെന്ന് റിപ്പോര്‍ട്ടുകള്‍ . മണ്ണിന്റെ് ഗുണനിലവാരം കുറഞ്ഞു ഗുരുതരമായ നിലയിലേയക്ക്. മണ്ണിന്റെ് സ്വഭാവിക ജൈവഘടനയെ തകര്‍ക്കുന്ന മാറ്റങ്ങളാണ് കാണുന്നത് .
മണ്ണിരകള്‍ ചൂട് താങ്ങാനാവാതെ ചത്തൊടുങ്ങുകയോ മണ്ണിന്റെ് ആഴങ്ങളിലേക്ക് നീങ്ങുകയോ ചെയ്യുന്നു . ഇത് മണ്ണിനകത്തെ വായുസഞ്ചാരത്തെ തടസ്സപ്പെടുത്തിയിട്ടുണ്ട് . മണ്ണിന്റെ് ഫലഭൂയിഷ്ഠത നിശ്ചയിക്കുന്നത് കോടിക്കണക്കിന് വരുന്ന ബാക്ടീരിയകളും കുമിളും മണ്ണിരയുമാണ് . താപനില 35 ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ടതോടെ ഇവ കൂട്ടത്തോടെ നശിക്കുകയാണ് .ഇതുവഴി ജൈവ അവശിഷ്ടങ്ങളെ വിഘടിപ്പിച്ചു വളമാക്കി മാറ്റുന്ന സ്വഭാവിക പ്രക്രിയ തടസപ്പെടുകയാണ് .
ചൂടില്‍ വെന്തുരുകി മണ്ണിലെ ജൈവാംശാം ഇല്ലാതവുകയാണ് .കരിയിലകളും മറ്റു ഉണങ്ങി ദ്രവിച്ചുണ്ടാകുന്ന ജൈവാംശം കടുത്ത ചൂടില്‍ രാസമാറ്റത്തിനു വിധേയമാകും. ഇത് മണ്ണിന്റെ് നിറം മാറ്റത്തിനും ഘടന മണല്‍ രൂപമാകുന്നതിനും കാരണമായിട്ടുണ്ട് . പാലക്കാട് , ആലപ്പുഴ , തൃശൂര്‍ ,ജില്ലകളിലെ പാടശേഖരങ്ങളില്‍ മണ്ണ് വിലയ തോതില്‍ വീണ്ടുകീറിയിട്ടുണ്ട് . ഭൂഗര്‍ഭ ജലനിരപ്പ് താഴാന്‍ കാരണമായത് .ഈര്‍പ്പം പിടിച്ചു നിര്‍ത്താനുളള ശേഷി കുറഞ്ഞത് കിണറുകളെയുഗ വറ്റിച്ചു . ഇതോടെ വളം നല്‍കിയാല്‍ പോലും ആഗിരണം ചെയ്യാനാകാത്ത വിധം മണ്ണ് മൃതമായി മാറിയിരിക്കുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി .
മണ്ണിനെ സംരക്ഷിക്കാം
കരിയിലയോ വൈക്കോലോ ഉപയോഗിച്ച് മണ്ണിലേക്ക് നേരിട്ട് വെയില്‍ ഏല്‍ക്കാത്ത വിധം കൃഷിയിടം മൂടിയിടാം
ഏക വിള കൃഷിക്കാര്‍ക്ക് പകരം ഇടയ്്ക്ക് മരണങ്ങള്‍ നട്ടുപിടിക്കുന്നത് മണ്ണിന്റെ് താപനില നിയന്ത്രിക്കും
ചാണകം , കംപോസ്റ്റ എന്നിവ ഉപയോഗിക്കുന്നതു മണ്ണിന്റെ് ജലസംഭരണ ശേഷി നിലനിര്‍ത്തും






