
കോഴിക്കോട്: വടകരയില്‍ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. വടകര ചാനിയം കടവിന് സമീപം സ്റ്റീൽ ബോംബ് കണ്ടെത്തി. മൂന്ന് സ്റ്റീൽ ബോംബാണ് കണ്ടെത്തിയത്.
പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ബോംബ് നിർവീര്യമാക്കാൻ നടപടി തുടങ്ങി. റോഡിന് കുറുകെ ഉള്ള ചാലിലാണ് ബോംബ് കണ്ടെത്തിയത്.
അതേസമയം വടകര വില്യാപ്പള്ളിയില്‍ സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു. കൊറ്റിയാംവെള്ളിയില്‍ പതിനാറുകാരനായ യദു ദേവിനാണ് പരിക്കേറ്റത്. ഗുരുതരുമായി പരിക്കേറ്റ യദുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമെന്ന് യുഡിഎഫ് ആരോപിച്ചു. സിപിഎം നേതാവിന്റെ ബന്ധുവിന്റെ വീട്ടിലാണ് സ്‌ഫോടനമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.






