ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും വോട്ടെടുപ്പ് തുടങ്ങി ; ബൂത്തുകളില്‍ നീണ്ട ക്യൂ, വിജയ് വോട്ടുചെയ്തു

Authored by Web Desk | Last updated: 23 Apr 2026, 8:48 AM | 1 min read

Print
Polling Begins in Tamil Nadu and West Bengal; Long Queues at Booths, Actor Vijay Casts His Vote
ചെന്നൈ/കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും പശ്ചിമബംഗാളിലും വോട്ടെടുപ്പ് തുടങ്ങി. ആവേശത്തോടെ ആളുകള്‍ ബൂത്തിലെത്തുന്നതായിട്ടാണ് വിവരം. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ 152 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക. ബംഗാളിലെ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് 29-നാണ്.


തമിഴ്‌നാട്ടില്‍ സൂപ്പര്‍താരവും സ്ഥാനാര്‍ത്ഥിയുമായ വിജയ്, രജനീകാന്ത്, അജിത്, നടിയും ബിജെപി നേതാവുമായ ഖുശ്ബുവും ഉള്‍പ്പെടെയുള്ളവര്‍ രാവിലെ തന്നെയെത്തി വോട്ടുരേഖപ്പെടുത്തി. എംകെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ - കോണ്‍ഗ്രസ്- മക്കള്‍ നീതി മയ്യം സഖ്യം, എഐഎഡിഎംകെ - ബിജെപി സഖ്യം, നടന്‍ വിജയ് നയിക്കുന്ന ടിവികെ എന്നിവ തമ്മിലാണ് തമിഴ്നാട്ടില്‍ പ്രധാന പോരാട്ടം.


5.67 കോടി വോട്ടര്‍മാരാണ് തമിഴ്നാട്ടിലുള്ളത്. 234 സീറ്റുകളിലേക്ക് മത്സര രംഗത്തുള്ള 4,023 സ്ഥാനാര്‍ഥികളുടെ ഭാവി നിര്‍ണയിക്കാന്‍ 5,73,43,000 വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തുക. ബംഗാളില്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ വിന്യാസത്തിലാകും ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുക. ബംഗാളില്‍ ഏപ്രില്‍ 29നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ആദ്യഘട്ടത്തില്‍ 1478 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.


ബംഗാളിലും തമിഴ്‌നാട്ടിലുമായി പിടിച്ചത് 1,000 കോടിയിലേറെ രൂപയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയാണ് നടന്നത്. പണം, മദ്യം, വിലയേറിയ ലോഹങ്ങള്‍, മയക്കുമരുന്ന്, സൗജന്യ വസ്തുക്കള്‍ എന്നിവയടക്കം പശ്ചിമ ബംഗാളില്‍ ആകെ 472.89 കോടി രൂപയും തമിഴ്‌നാട്ടില്‍ 1,262 കോടി രൂപയുമാണു പിടിച്ചത്. ഈ വര്‍ഷം ഫെബ്രുവരി 26 ന് 'തെരഞ്ഞെടുപ്പ് പിടിച്ചെടുക്കല്‍ മാനേജ്‌മെന്റ് സിസ്റ്റം (ഇ.എസ്.എം.എസ്.) നടപ്പിലാക്കിയതോടെയാണു കമ്മിഷന്റെ നീക്കം.


പരിശോധനകള്‍ നടത്തുമ്പോള്‍ സാധാരണ പൗരന്മാര്‍ക്ക് അസൗകര്യമോ ഉപദ്രവമോ ഉണ്ടാകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നു കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ പരാതി പരിഹാര സമിതികള്‍ രൂപീകരിച്ചു. നിരീക്ഷണ സംഘങ്ങള്‍ നടത്തിയ വാഹന പരിശോധനയില്‍ തമിഴ്‌നാട്ടില്‍ പണമായി 543 കോടി രൂപ പിടിച്ചതായി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അര്‍ച്ചന പട്‌നായിക് പറഞ്ഞു.


Tags

  • west bengal
  • tamilnadu

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ടിഎംസിക്ക് ഝാൽമുരിയുടെ എരിവ് സഹിക്കുന്നില്ല; മമതയ്ക്ക് മറുപടിയുമായി മോദി

ടിഎംസിക്ക് ഝാൽമുരിയുടെ എരിവ് സഹിക്കുന്നില്ല; മമതയ്ക്ക് മറുപടിയുമായി മോദി

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്, 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്, 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

CBSE പത്താംക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മെയ് 15 മുതല്‍ 21 വരെ

CBSE പത്താംക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മെയ് 15 മുതല്‍ 21 വരെ

ജമുന ടുഡു എന്ന 'ലേഡി ടാര്‍സന്‍' ; ജാര്‍ഖണ്ഡിലെ കാട്ടുകള്ളന്മാര്‍ക്കെതിരേ ഒരു യുവതി നടത്തിയ പ്രതിരോധം

ജമുന ടുഡു എന്ന 'ലേഡി ടാര്‍സന്‍' ; ജാര്‍ഖണ്ഡിലെ കാട്ടുകള്ളന്മാര്‍ക്കെതിരേ ഒരു യുവതി നടത്തിയ പ്രതിരോധം

മുന്‍ വേലക്കാരന്‍ 22 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; മൃതദേഹത്തിന്റെ വിരലടയാളം ഉപയോഗിച്ച് ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചു

മുന്‍ വേലക്കാരന്‍ 22 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; മൃതദേഹത്തിന്റെ വിരലടയാളം ഉപയോഗിച്ച് ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചു

തൃശൂര്‍പൂരം പഴയരീതിയില്‍ തന്നെ നടക്കും ; വെടിക്കെട്ട് മാത്രം ഒഴിവാക്കാന്‍ തീരുമാനം

തൃശൂര്‍പൂരം പഴയരീതിയില്‍ തന്നെ നടക്കും ; വെടിക്കെട്ട് മാത്രം ഒഴിവാക്കാന്‍ തീരുമാനം